അറസ്റ്റ് വൈകുന്നു: ആഭ്യന്തര വകുപ്പ് നാറി നാണം കെട്ടു.. രാഹുല്‍ മാങ്കൂട്ടത്തെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പി കേരള പോലീസ്

പാലക്കാട്: യുവതിയുടെ പീഡന രാതിയില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്യാന്‍ പോലിസിനാകാത്തത് സേനക്ക് തന്നെ നാണക്കേടായി മാറുന്നു. രാഹുല്‍ കര്‍ണാടകയിലേക്ക് മുങ്ങിയെന്ന് ആദ്യ ദിവസം തന്നെ വ്യക്തമായ തെളിവുകള്‍ ലഭിച്ച പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ആധുനിക സാങ്കേതികവിദ്യയും അന്വേഷണ മികവും അവകാശപ്പെടുന്ന കേരള പോലീസ്, ഇത്രയും ദിവസങ്ങളായിട്ടും പ്രതിയെ കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. ഫ്‌ളാററില്‍ പാര്‍ക്ക് ചെയ്ത ചുവന പോളോ കാര്‍ വഴിയാണ് രാഹുല്‍ രക്ഷപ്പെട്ടതെന്ന വിവരം മാത്രമാണ് പോലീസ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ കാറിനെ പിന്തുടര്‍ന്ന് പോലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ഫലം പരാജയമായിരുന്നു. പക്ഷെ ഇതൊന്നും മാധ്യമങ്ങളെ പോലീസ് അറിയിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫ്‌ളാറ്റിലെ സിസി ടിവി ക്യാമറ ദൃശ്യങ്ങള്‍ ഡിലീററ് ചെയ്തു എന്നാണ് പോലീസ് പറയുന്നത്,മിനിറ്റുകള്‍ക്കുള്ളില്‍ ഇത് തിരിച്ചെടുക്കാനുള്ള സംവിധാനം കേരള പോലിസിനുണ്ട്. ഇതെല്ലാം കണ്ടൈത്തി രാഹുലിനൊപ്പമുള്ളയാളുകളെയും പോലീസ് വ്യക്തമായി തിരിച്ചറിയുകയും അവരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകള്‍ നിരീക്ഷിച്ച് രാഹുലുള്ള സ്ഥലം കൃത്യമായി പോലീസ് കണ്ടെത്തിയിരുന്നു.

പക്ഷെ അറസ്റ്റ് പ്രതീക്ഷിച്ചവര്‍ക്ക് നിരാശയായിരുന്നു ഫലം. കര്‍ണാടകയില്‍ കൃത്യമായി പോലീസ് സംഘം എത്തിയെങ്കിലും അവിടെ നിന്നും രാഹുല്‍ രക്ഷപ്പെടുകയായിരുന്നു. പോലിസില്‍ നിന്നു തന്നെ വിവരങ്ങള്‍ ചോരാതെ രക്ഷപ്പെടാന്‍ കഴിയില്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

പ്രതിയെ പിടികൂടാനായി പോലീസ് തങ്ങളുടെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിവരം. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധന, സൈബര്‍ സെല്ലിന്റെ സഹായം, സംസ്ഥാനത്തുടനീളമുള്ള വ്യാപകമായ തിരച്ചില്‍, ഇതര സംസ്ഥാനങ്ങളിലേക്കുള്ള അന്വേഷണം തുടങ്ങി സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും പോലീസ് പരീക്ഷിച്ചു. എന്നിട്ടും രാഹുല്‍ മാങ്കൂട്ടത്തെ കണ്ടെത്താന്‍ കഴിയാത്തത് പോലീസിന്റെ അന്വേഷണ മികവിനെ തന്നെ ചോദ്യം ചെയ്യുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു.

പോലീസിനെ വെല്ലുവിളിച്ചുകൊണ്ട് പ്രതി എങ്ങനെയാണ് ഇത്രയും ദിവസം ഒളിവില്‍ കഴിയുന്നത് എന്നത് ദുരൂഹമാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയും ഡിജിറ്റല്‍ തെളിവുകള്‍ അവശേഷിപ്പിക്കാതെയും പ്രതി എങ്ങനെയാണ് ഇത്രയും സുരക്ഷിതമായി കഴിയുന്നത് എന്നത് അന്വേഷണ സംഘത്തിന് വലിയ തലവേദനയായിരിക്കുകയാണ്. കോടതിയില്‍ തുടര്‍ച്ചയായി ഡിജിറ്റല്‍ തെളിവുകള്‍ മുന്‍കൂര്‍ ജാമ്യത്തിനായി നല്‍കുന്നുണ്ട്. അഭിഭാഷകനുമായി നിരന്തരം പ്രതി ബന്ധപ്പെട്ടുകൊണ്ടാണ് ഇതെല്ലാം സാധ്യമാക്കുന്നത്. പ്രതിയെ പിടിക്കാന്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുന്ന കേരള പോലീസിന് അഭിഭാഷകനുമായി നിരന്തരം ബന്ധപ്പെടുന്ന ആളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയുന്നില്ല എന്നത് അവിശ്വസനീയമാണ്. പോലിസില്‍ നിന്നും ലഭിക്കുന്ന അകമഴിഞ്ഞ സഹായം തന്നെയാണ് രാഹുല്‍ മാങ്കൂട്ടത്തിനും തുണയാകുന്നത്.

Top