തലേ ദിവസം നടിയുടെ കാര്‍ ഫളാറ്റിലെത്തി; മുങ്ങാനുള്ള തയ്യാറെടുപ്പുകള്‍ രാഹുല്‍ നേരത്തെ നടത്തി

കൊച്ചി: തനിക്കെതിരെ യുവതി പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയത് നടിയുടെ കാറില്‍. രക്ഷപ്പെട്ടുവെന്ന് കരുതുന്ന ചുവന്ന പോളോ കാര്‍ നടിയുടേതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാഹുലുമായി അടുത്ത ബന്ധമുള്ള നടിയുടെ കാറാണിതെന്നാണ് മനോരമ ന്യൂസ് സൂചന നല്‍കുന്നത്.

കാര്‍ തലേദിവസം പാലക്കാട്ടേക്ക് എത്തിച്ചു. നടിയുടേതാണ് ഈ ചുവന്ന കാര്‍ എന്നാണ് പുറത്തുവരുന്ന സൂചന. പഴ്സണല്‍ സ്റ്റാഫില്‍ നിന്നാണ് ഈ നിര്‍ണായക വിവരം ലഭിച്ചത്. കാര്‍ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം രാഹുലുമായി ബന്ധമുള്ള നടിമാരാരൊക്കെയെന്ന ചോദ്യമാണ് കാറുമായി ബന്ധപ്പെട്ട സൂചനകള്‍ പുറത്തുവന്നതോടെ ഉയരുന്നത്. അടുത്ത കാലത്ത് രണ്ടു നടിമാര്‍ രാഹുലിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടീല്‍ ചടങ്ങിനെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുവെന്നാണ് അനൗദ്യോഗിക വിവരമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആ വാര്‍ത്തയില്‍ മനോരമ ന്യൂസ് തുടര്‍ന്ന് പറയുന്നത് ഇങ്ങനെയാണ് – ചടങ്ങിന് നടിമാരെത്തുന്നതിന്റേയും സംസാരിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഭവന പദ്ധതിയുടെ ഭാഗമായി ഇന്‍ഡല്‍ മണിയുമായി ചേര്‍ന്നു നിര്‍മ്മിച്ച 8ാമത് വീടിന്റെ തറക്കല്ലിടല്‍ ചടങ്ങിനാണ് തന്‍വി റാം എത്തിയതെന്നും മനോരമ ന്യൂസ് വാര്‍ത്തയിലുണ്ട്.

എന്നാല്‍ ആരുടെ കാറിലാണ് രാഹുല്‍ രക്ഷപ്പെട്ടതെന്ന് മനോരമ ന്യൂസും വ്യക്തതയോടെ പറയുന്നുണ്ട്. ഈ കാര്‍ ഏതാണെന്ന വ്യക്തത പോലീസിന് വന്നു കഴിഞ്ഞു. എന്നാല്‍ നടിയെ കസ്റ്റഡിയില്‍ എടുക്കുന്നതിന് നിയമപരമായ പരിമിതികളുണ്ട്. സുഹൃത്ത് എന്ന നിലയില്‍ രാഹുലിന് കാര്‍ നല്‍കിയെന്നാണ് നടിയുടെ മൊഴി. അതും കേസ് വരുന്നതിന് തലേ ദിവസം. ആ കാറുപയോഗിച്ച് രാഹുല്‍ മുങ്ങിയാല്‍ താന്‍ എന്തു ചെയ്യുമെന്നതാണ് നടിയുടെ ചോദ്യം.

Top