രാജസ്ഥാനില്‍ മുസ്ലിം എംഎല്‍എ രാജിവച്ചു,കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന.ബിജെപിക്ക് വീണ്ടും തിരിച്ചടി

ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി ! മന്ത്രി രാജിവച്ചതിന് പിന്നാലെയാണ് രാജസ്ഥാനില്‍ ബിജെപിക്ക് അടുത്ത തിരിച്ചടി കിട്ടിയിരിക്കുന്നത് . പാര്‍ട്ടി എംഎല്‍എ രാജിവച്ചു. കഴിഞ്ഞദിവസം മന്ത്രി സുരേന്ദ്ര ഗോയല്‍ രാജിവച്ചിരുന്നു. തൊട്ടുപിന്നാലെയാണ് നാഗാവുര്‍ എംഎല്‍എ ഹബീബുറഹ്മാന്‍ രാജിവച്ചത്. രണ്ടുപേരും ബിജെപിയുടെ പുതിയ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിരുന്നില്ല. ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് രാജിവച്ചത്. തിരഞ്ഞെടുപ്പ് അടുത്തുവരവെ കൂടുതല്‍ പേര്‍ രാജിവയ്ക്കുന്നത് ബിജെപിക്ക് തിരിച്ചടിയാണ്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍. ഈ സാഹചര്യത്തില്‍ ഹബീബ് റഹ്മാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹം ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. രാജസ്ഥാനില്‍ ബിജെപിക്കുള്ള രണ്ട് മുസ്ലിം എംഎല്‍എമാരില്‍ ഒരാളാണ് ഹബീബ് റഹ്മാന്‍. ഇദ്ദേഹത്തിന്റെ മണ്ഡലത്തില്‍ മോഹന്‍ റാം ചൗധരിക്കാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. മുഖ്യമന്ത്രി വസുന്ദര രാജെയുടെ അടുത്ത അനുയായിയാണ് യൂനുസ് ഖാന്‍. ഇദ്ദേഹം ഇത്തവണ മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ യൂനുസ് ഖാനും ഇടംപിടിച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടെന്നാണ് ബിജെപിയുടെ നയമെന്ന് ഹബീബുറഹ്മാന്‍ കുറ്റപ്പെടുത്തി. അണികളുമായി ആലോചിച്ച ശേഷം അടുത്ത പരിപാടി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.നേരത്തെ കോണ്‍ഗ്രസിലായിരുന്നു ഹബീബ്. 2008ലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. രണ്ടുതവണ അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

Top