ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബിജെപി ശ്രമം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കോട്ടയം: ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് അതിലൂടെ രാഷ്ട്രീയ
നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി
രമേശ് ചെന്നിത്തല. കുമാരനല്ലുരില്‍ യു.ഡി.എഫ്. കോട്ടയം മുന്‍സിപ്പല്‍
തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദേഹം. രാജ്യത്തെ 30% വോട്ടുകള്‍കൊണ്ട് മാത്രമാണ് നരേന്ദ്ര മോദി
സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. മതേതര വിശ്വാസികളായ 70% ജനങ്ങളും
വോട്ടുകള്‍ ഭിന്നിച്ച് പോയതാണ് അതിന് കാരണം. നരേന്ദ്ര മോദിയുടെ
രാഷ്ട്രീയം വിഭജനത്തിന്റെ രാഷ്ട്രീയമാണ്. ഇന്ത്യയെ വര്‍ഗീയപരമായും
ജാതിപരമായും ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയമാണ് മോദിയുടേത്. വര്‍ഗീയത
വളര്‍ത്തുവാനാണ് സങ്കപരിവാറും ബി.ജെ.പിയും ശ്രമിക്കുന്നത്. കോണ്‍ഗ്രസും
യുഡിഎഫും അതിനെതിരെയാണ് നിലകൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളം
മതേതരത്തിന്റെ നാടാണ്. നവോദാന പ്രസ്ഥാനങ്ങളും കോണ്‍ഗ്രസുമാണ് കേരളത്തില്‍
മതേതരത്വം കൊണ്ട് വന്നത്. വര്‍ഗീയതയക്കും അക്രമ രാഷ്ട്രീയത്തിനും
എതിരെയുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ്
പാര്‍ട്ടിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു.
2009 ന് ശേഷം നടന്ന ഒരു തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കുവാന്‍
അവര്‍ക്ക് കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പുകളില്‍ ക്രമിനലുകളെയാണ് സിപിഎം
ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളാക്കുന്നത്. ഇത്തരം നിലപാടുകള്‍ മൂലം അണികള്‍
പോലും അവരെ കൈവെടിയുന്ന അവസ്ഥയാണുള്ളതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം ക്രമ സമാധാന പാലനത്തിലും കുറ്റവാളികളെ പിടികൂടുന്നതിലും
ശിക്ഷിക്കുന്നതിലും ഒന്നാമതാണെന്നും ചൂണ്ടിക്കാട്ടി. ഐശ്വര്യ പൂര്‍ണ്ണമായ
കേരളമാണ് യു.ഡുഎഫിന്റെ ലക്ഷ്യം എല്ലാവരും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണം.
യുഡിഎഫ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അടുത്ത അഞ്ച്
വര്‍ഷം കുടി യുഡിഎഫ് കേരളം ഭരിക്കുമെന്നും അദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സാബു മാത്യു അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ്
അഡ്വ. ടോമി കല്ലാനി, കെപിസിസി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്, കെപിസിസി
സെക്രട്ടറി ഫിലിപ്പ് ജോസഫ്, അബ്ദുള്‍ സമദ്, പ്രിന്‍സ് ലൂക്കോസ്,
നന്തിയോട് ബഷീര്‍, എന്‍.എസ്. ഹരിശ്ചന്ദ്രന്‍, തങ്കച്ചന്‍ ചെട്ടിയാര്‍,
രാജു ആലപ്പാട്ട്, ബൈജു പി. ജോര്‍ജ്ജ്, പി.പി. കൃഷ്ണന്‍കുട്ടി, അനുപ്
തുടങ്ങി നിരവധി യുഡിഎഫ് നേതാക്കളും സ്ഥാനാര്‍ത്ഥികളും പങ്കെടുത്തു.
യോഗത്തില്‍ ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തല സ്ഥാനാര്‍ത്തികളെ
പരിചയപ്പെടുത്തി.
വര്‍ഗീയ ശക്തികള്‍ക്ക് എതിരെയുള്ള വിധി എഴുത്താണ് ഈ
തെരഞ്ഞെടുപ്പെന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പാമ്പാടിയില്‍
നടന്ന തെരഞ്ഞെടുപ്പ് പ്രചരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദേഹം. ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും പ്രവര്‍ത്തിക്കുന്ന
സര്‍ക്കാരാണ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍. ജനങ്ങളുടെ
വിശ്വാസ്യത നേടാനും ജനങ്ങളോടൊപ്പം നില്‍ക്കാനും സര്‍ക്കാരിന്
സാധിച്ചുട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ ജനങ്ങള്‍ക്ക്
ഗുണപരമായ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും രമേശ് ചെന്നിത്തല
പറഞ്ഞു. പാമ്പാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് രാധാ വി.
നായര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി,
കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ്, എന്‍.ഐ. മത്തായി, അഡ്വ. സണ്ണി
പാമ്പാടി, ജി. രാമന്‍നായര്‍, ഫില്‍സണ്‍ മാത്യുസ്, ജോസഫ് മണിച്ചിറ,
എന്‍.ജെ. പ്രസാദ്, മാത്തച്ചന്‍ പാമ്പാടി, കെ.ആര്‍. ഗോപകുമാര്‍, അനീഷ്
ഗ്രാമറ്റം, ജോര്‍ജ്ജ് പാമ്പാടി, വി.എം. മാത്തായി എന്നിവര്‍ സംസാരിച്ചു.

Top