തിരുവനന്തപുരം: തിരുവനന്തപുരത്തെ മതപഠന കേന്ദ്രത്തില്‍ കൗമാരക്കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.ബീമാപള്ളി സ്വദേശിനി അസ്മിയ മോള് ആണ് ബാലരപാമപുരത്തെ മതപഠനകേന്ദ്രത്തില്‍ തൂങ്ങി മരിച്ചത്.
സംഭവത്തില്‍ അസ്മിയ മോളുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. 17കാരിയായ അസ്മിയ മോള് മതപഠന കേന്ദ്രത്തില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. ശനിയാഴ്ചയാണ് അസ്മിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ഥാപന അധികൃതരില്‍ നിന്നും കുട്ടി പീഡനം നേരിട്ടതായാണ് ബന്ധുക്കളുടെ ആരോപണം.
ഈ സ്ഥാപനത്തെക്കുറിച്ച് കുട്ടി വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. കൂടാതെ ശനിയാഴ്ച ഉമ്മയെ വിളിച്ച് ഉടന്‍തന്നെ ബാലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.എന്നാല്‍, സ്ഥാപനത്തിലെത്തിയ ഉമ്മയെ ആദ്യം കുട്ടിയെ കാണിക്കാന്‍ അധികൃതര്‍ അനുവദിച്ചില്ല.പിന്നീട് കുട്ടി കുളിമുറിയില്‍ തൂങ്ങി മരിച്ചുവെന്നാണ് അറിഞ്ഞത്. അസ്വഭാവിക മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിവരം ഞെട്ടിക്കുന്നത്. മരിക്കുന്നതിന് ആറ് മാസം മുമ്പെങ്കിലും പെൺകുട്ടി ലൈംഗികപീഡനത്തിന് ഇരയായി.പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ പരിചയക്കാരനായ പൂന്തുറ സ്വദേശിയായ യുവാവിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പെൺകുട്ടി മതപഠനകേന്ദ്രത്തിൽ എത്തുന്നതിന് മുമ്പാണ് പീഡനത്തിന് ഇരയായതെന്നാണ് നിഗമനം. യുവാവുമായുള്ള ബന്ധം വീട്ടുകാർ കണ്ടെത്തിയതോടെയാണ് കുട്ടിയെ മതപഠനകേന്ദ്രത്തിലേക്ക് മാറ്റിയതെന്നും കുട്ടി മാനസിക പീഡനത്തിന് ഇരയായതായും പോലീസ് സംശയിക്കുന്നു.
നടുവിളാകം പുരയിടം വീട്ടിൽ ഹാഷിം (20)നെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടിയുമായി ഏറെ നാളത്തെ അടുപ്പമുണ്ടെന്നും ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നുമാണ് ഹാഷിമിന്റെ മൊഴി.കഴിഞ്ഞ മാസം 13നാണ് പെൺകുട്ടിയെ അൽ അമാൻ എജൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ അറബി കോളജിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മതപഠനശാലയിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.