ആറു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മറിയപ്പള്ളിയില്‍ റേഷന്‍ കട ഉടമ പിടിയില്‍

കോട്ടയം: നാട്ടകത്ത് ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധന്‍ അറസ്റ്റില്‍. മറിയപ്പള്ളി സ്വദേശി മധുസൂദനന്‍ ആണ് പിടിയിലായത്.
മറിയപ്പള്ളിയില്‍ റേഷന്‍കട നടത്തുന്ന മധുസീദനനാണ് ആറു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ കൊച്ചില്‍ ഷിപ്പ് യാര്‍ഡില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ മൂന്നു ദിവസമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. വീട്ടില്‍ നിന്നും കുട്ടി കളിക്കാനായി പുറത്തിറങ്ങുമ്പോള്‍ റോഷന്‍ കടയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡന ശ്രമം. കുട്ടി കരയുന്നത് കണ്ട് അമ്മ ചോദിച്ചപ്പോഴാണ് പീഡനശ്രമം പുറത്തറിഞ്ഞത്. കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ചിങ്ങവനം പൊലീസ് പൊലീസ് മധുസൂദനനെ അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്കെതിരെ ലൈംഗീകാതിക്രമം നടത്തിയതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുക്കുന്നത്. മധുസൂദനനെ നാളെ കോടതിയില്‍ ഹാജരാക്കും.

Top