മാസങ്ങളോളം രണ്ടാനച്ഛന്റെ പീഡനം: പതിമൂന്നുകാരി അമ്മയായി

മധ്യപ്രദേശ്: രണ്ടാനച്ഛന്റെ പീഡനത്തിനിരയായ 13 കാരി അമ്മയായി. . കാട്‌നി ജില്ലാ ആശുപത്രിയിലാണ് പ്രസവിച്ചത്. ഞായറാഴ്ചയാണ് പെണ്‍കുട്ടി ആണ്ര്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. രണ്ടാനച്ഛന്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതു മുതല്‍ കുഞ്ഞിനെ ഒഴിവാക്കാന്‍ അമ്മ നി ര്‍ബന്ധിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ജീവന്‍ അപകടത്തിലാവുമെന്ന് വന്നപ്പോഴാണ് അമ്മ വേണ്ടെന്ന് വെക്കുകയായിരുന്നു. എന്നാല്‍ പെണ്ടകുട്ടിയുടെ അമ്മ ശിശുഭവനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നിട് എന്‍ ജി ഒയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമ്മയും കുഞ്ഞും ആരോഗ്പ്രശ്‌നങ്ങളില്ലാതെ സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. കുഞ്ഞിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുകൊണ്ട് കുറച്ച് ദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്നും ഡോക്ടര്‍ സമീര്‍ ചൗദരി പറഞ്ഞു. പീഡിപ്പിച്ച രണ്ടാനച്ഛനെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പോലിസ് അറസ്റ്റ് ചെയ്്തിരുന്നു. ശിശുക്ഷേമ വകുപ്പാണ് പെണ്‍കുട്ടിയുടെ കേസ് കൈകാര്യം ചെയ്യുന്നത്.

Top