നിരവധി പെൺകുട്ടികളെ പീഡിപ്പിച്ച വൈദികൻ്റെ മൃതദേഹം പള്ളിയിൽ നിന്ന് നീക്കണം; കാനഡയിൽ പ്രതിഷേധവുമായി സ്ത്രീകൾ

മോൺട്രിയാൽ:
പ്രായപൂര്‍ത്തിയാകാത്ത നിരവധി കട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന ആരോപണം നേരിടുന്ന വൈദികൻ്റെ ഭൗതികാവശിഷ്ടങ്ങള്‍ പള്ളിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളുടെ പ്രതിഷേധം. കാനഡയിലെ മോൺട്രിയാലിലാണ് ഏതാനും മാസങ്ങളായി പ്രതിഷേധം തുടരുന്നത്. മോൺട്രിയാൽ നഗരത്തിന് അടുത്തുള്ള കഹനാവേക്കിലെ കത്തോലിക്കാ പള്ളിയ്ക്ക് മുന്നിലാണ് ഞായറാഴ്ചകളിൽ സ്ത്രീകളുടെ പ്രതിഷേധം.ഈ പള്ളിയ്ക്കുള്ളിലെ കല്ലറയിൽ അടക്കം ചെയ്തിരിക്കുന്ന ഒരു വൈദികൻ തങ്ങളുടെ ഗോത്രവര്‍ഗത്തിൽപ്പെട്ട നിരവധി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഇയാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ പള്ളിയിൽ സൂക്ഷിക്കാൻ കഴിയില്ലെന്നുമാണ് സ്ത്രീകള്‍ പറയുന്നത്. അവശിഷ്ടങ്ങള്‍ തങ്ങളുടെ പ്രദേശത്തു നിന്ന് പുറത്തു കൊണ്ടുപോയി മറ്റെവിടെയെങ്കിലും അടക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്ന് കനേഡിയൻ വാര്‍ത്താ ചാനലായ സിടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Top