റാഞ്ചി: പതിനാറുകാരനായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ വീട്ടമ്മ അറസ്റ്റില്‍. മധ്യപ്രദേശിലെ ജാന്‍ജദ്പുര ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ യുവതിയുടെ ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവങ്ങളെക്കുറിച്ച് പോലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. കഴിഞ്ഞ ദിവസമാണ് 16 കാരനായ വിദ്യാര്‍ത്ഥിയെ വീട്ടമ്മയുടെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. വീട്ടമ്മയുമായി അവിഹിത ബന്ധം പുലര്‍ത്തി എന്നാരോപിച്ചായിരുന്നു ഇത്. തുടര്‍ന്ന് 10 ലക്ഷം രൂപ തന്നാല്‍ മാത്രമെ വിദ്യാര്‍ത്ഥിയെ വിട്ടുതരികയുള്ളുവെന്ന് സംഘം വിദ്യാര്‍ത്ഥിയുടെ കുടുംബത്തെ അറിയിച്ചു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതിനാല്‍ പണം നല്‍കാനില്ലെന്നായിരുന്നു കുടുംബത്തിന്റെ മറുപടി. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തിയ സംഘം ഭാര്യയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ വിദ്യാര്‍ത്ഥിയെ കൈമാറുകയായിരുന്നു. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് രണ്ടു മാസത്തിലേറെയായി വീട്ടമ്മ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി വിദ്യാര്‍ത്ഥി വെളിപ്പെടുത്തിയത്. വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം നിരന്തരം ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. സംഭവം പുറത്താരോടും പറയരുതെന്നും വീട്ടമ്മ ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാര്‍ത്ഥി പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥി പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥിയുടെ പരാതി രജിസ്റ്റര്‍ ചെയ്ത പോലീസ് വീട്ടമ്മയ്ക്കും ഭര്‍ത്താവ് റോദിലാല്‍, ബന്ധു അജയ്, മന്‍ഗിലാല്‍, ഫൂല്‍ സിംഗ് എന്നിവര്‍ക്കുമെതിരെ കേസെടുത്തു. പ്രതികളെല്ലാവരും പിടിയിലായതായി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.


