റിസര്‍വ് ബാങ്ക് വായ്പാ നയം: പലിശ ഇന്ന് കുറച്ചേയ്ക്കും

മുംബൈ: ചൊവ്വാഴ്ച നടക്കുന്ന വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചേക്കും. ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ 7.25 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായെങ്കിലും കുറയ്ക്കുമെന്നാണ് സൂചന.
നിരക്ക് കുറയ്ക്കുകയും അതിനൊത്ത് ബാങ്കുകള്‍ പലിശ താഴ്ത്തുകയും ചെയ്താല്‍ അത് സാധാരണക്കാര്‍ക്കും കമ്പനികള്‍ക്കും ഒരുപോലെ ആശ്വാസമേകും. ഭവന വായ്പ ഉള്‍പ്പെടെയുള്ള സകല വായ്പകളുടെയും നിരക്ക് താഴുകയും അത് പ്രതിമാസ തിരിച്ചടവില്‍ പ്രതിഫലിക്കുകയും ചെയ്യും. കമ്പനികള്‍ക്കും കുറഞ്ഞ ചെലവില്‍ ഫണ്ട് ലഭിക്കും. സമ്പദ് ഘടനയ്ക്ക് ഉണര്‍വേകാന്‍ അത് കാരണമാകും.

പണപ്പെരുപ്പം കുറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top