സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡില്‍ വിജയക്കുതിപ്പ്; റയലില്‍ റൊണാള്‍ഡോ ഗോളടിച്ചു കൂട്ടുന്നു

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വിജയ കുതിപ്പ് തുടരുന്നു. സെല്‍റ്റാ വിഗോയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത റയല്‍ മാഡ്രിഡ് ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. റയലിന് വേണ്ടി റൊണാള്‍ഡോ, മാര്‍സെലോ, ഡാനിലോ എന്നിവര്‍ ഒരോ ഗോള്‍ വീതം നേടി. നിലവില്‍ ഒമ്പത് കളികളില്‍ 21 പോയിന്റാണ് റയല്‍ മാഡ്രിഡിന് ഉള്ളത്. ഒരു മല്‍സരം കുറച്ചുകളിച്ച ബാഴ്‌സലോണയ്ക്ക് 18 പോയിന്റാണുള്ളത്. ഇന്നു രാത്രി നടക്കുന്ന മല്‍സരത്തില്‍ ബാഴ്‌സലോണ സ്വന്തം തട്ടകത്തില്‍ എയ്ബാറിനെ നേരിടും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ജോതാക്കളായ ചെല്‍സിക്ക് വീണ്ടും തോല്‍വി. വെസ്റ്റ് ഹാം യുണൈറ്റഡാണ് ചെല്‍സിയെ തോല്‍പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് വെസ്റ്റ് ഹാമിന്റെ ജയം. ലീഗില്‍ പതിനഞ്ചാം സ്ഥാനത്താണ് ചെല്‍സി ഇപ്പോള്‍. മറ്റൊരു മത്സരത്തില്‍ ആഴ്‌സനല്‍ 21ന് എവര്‍ട്ടണെ തോല്‍പിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തരായ അയല്‍ക്കാരുടെ പോരാട്ടം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജര്‍മ്മന്‍ ബുണ്ടസ് ലിഗയില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് എഫ്‌സി കൊളോഗ്‌നയെ തോല്‍പ്പിച്ചു. ആര്യന്‍ റോബന്‍, ആര്‍ട്യൂറോ വിദാല്‍, തോമസ് മുള്ളര്‍, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി എന്നിവരാണ് ബയേണിന്റെ ഗോളുകള്‍ നേടിയത്.

Top