പോലീസിനെ സമ്മര്‍ദ്ദത്തിലാക്കരുതെന്ന് ആഭ്യന്തര മന്ത്രി; പ്രതികളെ ഉടന്‍ പിടിക്കുമെന്നും മന്ത്രി

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥി ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ട കേസില്‍ പോലീസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും അന്വേഷണം കാര്യക്ഷമമായി തന്നെയാണ് നടക്കുന്നതെന്നും ചെന്നിത്തല. പോലീസിന്റ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ ആക്കാര്യങ്ങളും അന്വേഷിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.

പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ല. എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ പോലീസ് തീരുമാനത്തിലെത്തുകയുള്ളൂ. അന്വേഷണം സുതാര്യമായും ഗൗരവത്തോടെയും നടത്തുക എന്നതാണ് പോലീസ് സമീപനം. സമരങ്ങള്‍ നടത്തുമ്പോള്‍ ക്രമസമാധാനവും അന്വേഷണവും ശ്രദ്ധിക്കണം. ആയതിനാല്‍ അന്വേഷണം നടത്താനുള്ള അവസരം പോലീസിന് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷുടെ കൊലപാതകം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് ആവശ്യപ്പെട്ട അദ്ദേഹം സഹോദരിക്കുണ്ടായ ദുരന്തമായി കാണണമെന്നും ഓര്‍മിപ്പിച്ചു. കേരള സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുന്ന സമയത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.

പുറത്തുനിന്ന് നോക്കുമ്പോള്‍ പോലീസ് ഒന്നും ചെയ്തില്ലെന്ന് തോന്നും അത് സ്വാഭാവികം. വിശദാംശങ്ങള്‍ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് വിവരങ്ങള്‍ പരസ്യമാക്കാത്തതെന്നും ചെന്നിത്തല വ്യക്തമാക്കി. വൈകാതെ തന്നെ പ്രതിയെ പിടികൂടാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top