പട്ടി കടിച്ചതിന് തെളിവുവേണമെന്ന് പറഞ്ഞ രഞ്ജിനി ഹരിദാസിനെ മറന്നോ? രസകരമായ ആ വീഡിയോ കാണൂ

Ranjini-Haridas

ശ്രുതി പ്രകാശ്

തെരുവുനായ്ക്കളുടെ ആക്രമണം വ്യാപകമാകുമ്പോള്‍ പ്രതിഷേധങ്ങളും ശക്തമാകുകയാണ്. വയോധികയെ കടിച്ചു കൊന്നതിനു പിന്നാലെ നിരവധി വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. അഞ്ചു വയസ്സുകാരന്റെ മുഖം നായ കടിച്ചുകീറി. ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നിട്ടും തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ നായസ്‌നേഹികള്‍ രംഗത്തുവരികയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പണ്ട് തെരുവുനായകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ ആളായിരുന്നു രഞ്ജിനി ഹരിദാസ്. ഈ രഞ്ജിനി ഹരിദാസ് ഇപ്പോള്‍ എവിടെയാണ്. തെരുവുനായകളെക്കുറിച്ച് രഞ്ജിനി പറഞ്ഞ വാക്കുകള്‍ മലയാളികള്‍ മറക്കുമോ? മറന്നെങ്കില്‍ ഒന്നുകൂടി ഓര്‍മിപ്പിക്കാന്‍ ആ വിഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ranjini-with-kukku

2015 ല്‍ എറണാകുളം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച യോഗത്തില്‍ പട്ടി കടിച്ചതിന് തെളിവു വേണമെന്നു പറയുന്ന രഞ്ജിനിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ കഴിഞ്ഞ ദിവസം മുതല്‍ തരംഗമാകുന്നത്. തെരുവ് നായആക്രമണം ചര്‍ച്ച ചെയ്യാന്‍ വിളിക്കുകയും ഒടുവില്‍ നായ പ്രേമികളുടെ ഇടപെടല്‍ കൊണ്ട് അലങ്കോലമാകുകയും ചെയ്ത എറണാകുളം ജില്ലാ പഞ്ചായത്ത് യോഗത്തിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്.

https://youtu.be/2JFNwyAcje4

Top