ആറു വയസുകാരിയെ അജ്ഞാതന്‍ പീഡിപ്പിച്ചു; ഉത്തര്‍പ്രദേശില്‍ വീണ്ടും ബാലപീഡനം

ജയ്പൂര്‍: ആറുവയസുകാരിയെ പീഡിപ്പിച്ച് അജ്ഞാതന്‍ വഴിയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ പ്രതിക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. കഴിഞ്ഞദിവസം പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്നതിനിടയിലാണ് പീഡനം നടന്നത്.
ഡ്രസില്‍ ചോരക്കറയുമായി എത്തിയതോടെയാണ് സ്‌കൂള്‍ അധികൃതര്‍ പീഡന വിവരം അറിഞ്ഞത്.അവശയായ പെണ്‍കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
എത്രയും വേഗം പ്രതിയെ കണ്ടെത്തണം എന്ന ആവശ്യം ഉന്നയിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പെണ്‍കുട്ടികള്‍ക്ക് നേരെ കൂടി വരുന്ന അതിക്രമത്തിനെതിരെ പൊലീസ് കണ്ണടയ്ക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.

Top