അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്; മൈക് പെന്‍സി വൈസ് പ്രസിഡന്റ്

Donald_Trump_August

ന്യൂയോര്‍ക്ക്: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപിനെ തെരഞ്ഞെടുത്തു. ഡൊണാള്‍ഡ് ട്രംപിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് പറഞ്ഞ് പ്രതിഷേധങ്ങള്‍ ആളിക്കത്തിയപ്പോഴും സ്ഥാനാര്‍ഥിത്വത്തിന് ആവശ്യമായ 1237 വോട്ടുകള്‍ നേടി ട്രംപ് നിലയുറപ്പിക്കുകയായിരുന്നു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യാനാ ഗവര്‍ണര്‍ മൈക് പെന്‍സിനെയും പാര്‍ട്ടി നാമനിര്‍ദേശം ചെയ്തു. ഓഹിയോവിലെ ക്ലീവ് ലാന്‍ഡില്‍ നടന്ന പാര്‍ട്ടിയുടെ മൂന്നു ദിവസത്തെ കണ്‍വെന്‍ഷനിലാണ് പ്രഖ്യാപനം. ഒരു വര്‍ഷത്തെ ക്യാമ്പയിന് ശേഷമാണ് ട്രംപിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്. 50 സംസ്ഥാനങ്ങളില്‍നിന്നായി 5000 പ്രതിനിധികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താഴെ വീഴാന്‍ അനുവദിക്കാതെ നിങ്ങള്‍ക്കായി ഞാന്‍ കഠിനാദ്ധ്വാനം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം അറിഞ്ഞയുടന്‍ ട്രംപിന്റെ ട്വീറ്റ്. അമേരിക്കക്ക് നാണക്കേട് എന്നായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനത്തോട് ട്രംപ് വിരുദ്ധരുടെ പ്രതികരണം. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ ഹിലരി ക്ലിന്റണാണ് ട്രംപിന്റെ എതിരാളി.

Top