ദുബായില്‍ നിന്നുള്ള വരവ് മരണത്തിലേക്ക് ; വിമാനത്താവളത്തില്‍ നിന്ന് വിട്ടിലേക്കുള്ള യാത്രയില്‍ വാഹനം മറിഞ്ഞു

കാസര്‍കോട്: കണ്ണൂരിലെ കീച്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. തൃക്കരിപ്പൂര്‍ നടക്കാവ് സ്വദേശികളായ ബാബു(45) ബാബുവിന്റെ ഭാര്യാ മാതാവ് ലക്ഷ്മി(65) എന്നിവരാണ് മരണപ്പെട്ടത്. പുലര്‍ച്ചെ മൂന്നു മണിയോടെ ദേശീയപാതയിലായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റു ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കണ്ണൂര്‍ കൊയ്‌ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ബാബുവിന്റെ മക്കളായ ലിബിന, ലിജ്‌ന, ലിബിനയുടെ ഭര്‍ത്താവ് വിപിന്‍, മരിച്ച ലക്ഷ്മിയുടെ ഇളയ മകളുടെ ഭര്‍ത്താവ് പയ്യന്നൂരുലെ ചന്ദ്രന്‍ തുടങ്ങിയവരെയാണ് കൊയ്‌ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാത്രി ദുബായിയില്‍ നിന്നും കരിപ്പൂരില്‍ എത്തിയ ബാബുവിനെ കൂട്ടിക്കൊണ്ടുവരാന്‍ കുടുംബസമേതം കരിപ്പൂരിലേക്ക് പോയവരാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു

Top