റോഡ് പണിക്കിടെ ലോഡുമായി എത്തിയ വാഹനം 10 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം :
പൊട്ടി പൊളിഞ്ഞ റോഡ് നന്നാക്കാൻ കല്ലും, മണ്ണുമായി എത്തിയ ലോറി മറിഞ്ഞു.ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.കോട്ടയം പൊൻപള്ളി കിടാരത്തിൽ റോഡിലാണ് അപകടമുണ്ടായത്. ഡ്രൈവർ പൊൻപള്ളി വട്ടവേലിൽ സതീഷാണ് കാര്യമായ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്.
പത്തടിയോളം താഴ്ച്ചയുള്ള ഭാഗത്തേക്കാണ് വാഹനം മറിഞ്ഞത്. നിരവധി കുടുംബങ്ങൾ പൊൻപള്ളി റോഡിലേക്ക് എത്താൻ ആശ്രയിക്കുന്ന ഏക റോഡു കൂടിയാണ് ഇത്.പാത നവീകരിക്കണമെന്ന ആവശ്യം പഞ്ചായത്ത് അധികൃതർ കൈക്കൊള്ളുന്നില്ലെന്നും പരാതിയുണ്ട്.

Top