മോഷ്ടിച്ച ഫോണുകളും ഇ- വിപണിയില്‍; കരുതിയിരിക്കുക കെണിയില്‍ കുടുങ്ങാതിരിക്കാന്‍

എയര്‍ലൈന്‍കാര്‍ഗോകളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന മൊബൈലുകള്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്ന സംഘം അറസ്റ്റില്‍. 40ലക്ഷംരൂപ വിലവരുന്ന 209 ഫോണുകളാണ് കണ്ടെത്തിയത്.
22ഓളംഫോണുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്ന് വാങ്ങിയവരില്‍നിന്നാണ് കണ്ടെടുത്തത്. മൈസൂര്‍, ബംഗലൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തിയിരുന്നെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂലൈയില്‍ ദില്ലി ആസ്ഥാനമായുള്ള കമ്പനി 600ഓളം ഫോണുകള്‍ ഹോംങ്ങ്‌കോഗില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിനിടെ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഓണ്‍ലൈന്‍ സൈറ്റുകളുടെ വില്‍പ്പനയ്ക്കായി ഏജന്‍സി എടുക്കുന്ന വരുമായി ചേര്‍ന്നാണ് ഇവര്‍ വില്‍പ്പന നടക്കുന്നത്. അന്വേഷണത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഫ്‌ളിപ് കാര്‍ട്ട് പോലുള്ള സൈറ്റുകള്‍ക്ക് പൊലീസ് കത്ത് നല്‍കിയിട്ടുണ്ട്.

Top