മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി ; സ്ത്രീയുൾപ്പടെ രണ്ടു പേർ അറസ്റ്റിൽ

തൃ​ശൂ​ര്‍:
തി​രൂ​ര്‍ സ​ര്‍​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച്‌ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ സ്ത്രീ​യു​ള്‍​പ്പെ​ടെ ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി മൊ​ട്ട​ക്കാ​ട്ടി​ല്‍ തെ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ ആ​നി (50), കി​ള്ള​ന്നൂ​ര്‍ കേ​ച്ചി റോ​ഡി​ല്‍ പാ​യ​ത്ത് പ​റ​മ്പില്‍ രാ​മ​ദാ​സ് (56) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ബാ​ങ്കി​ന്റെ മു​ള​ങ്കു​ന്ന​ത്തു​കാ​വ് ശാ​ഖ​യി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ഒ​ക്​​ടോ​ബ​ര്‍ ഒ​ന്നി​ന് 62.5 ഗ്രാം ​മു​ക്കു​പ​ണ്ടം ജീ​വ​ന​ക്കാ​രെ ക​ബ​ളി​പ്പി​ച്ച്‌ പ​ണ​യം വെ​ച്ച്‌ ര​ണ്ട് ല​ക്ഷം കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. ആ​റി​ന് 93.9 ഗ്രാം ​മു​ക്കു​പ​ണ്ട​വു​മാ​യി വ​ന്ന്​ മൂ​ന്ന് ല​ക്ഷം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ്​ രാ​മ​ദാ​സ് പി​ടി​യി​ലാ​വു​ന്ന​ത്. പ​ണ​യ​വ​സ്തു പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച്‌ അ​റ​സ്​​റ്റ്​ ചെ​യ്യി​ച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ ആ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി ഇ​വി​ടെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ രാ​മ​ദാ​സി​നെ പ​രി​ച​യ​പ്പെ​ട്ട് ത​ട്ടി​പ്പി​ന് പ്രേ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അം​ഗ​ത്വ​മു​ള്ള​യാ​ള്‍​ക്ക് മാ​ത്ര​മേ സ​ഹ​ക​ര​ണ ബാ​ങ്ക് പ​ണ​യ വാ​യ്പ അ​നു​വ​ദി​ക്കൂ. രാ​മ​ദാ​സ് അം​ഗ​മാ​യ ബാ​ങ്കാ​ണ് തി​രൂ​ര്‍ സ​ര്‍​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. രാ​മ​ദാ​സി​ല്‍​നി​ന്നാ​ണ് ആ​നി​യെ ക്കു​റി​ച്ച്‌ അ​റി​ഞ്ഞ​ത്. ഇ​തോ​ടെ ഒ​ളി​വി​ല്‍ പോ​യ ആ​നിയെ സി​റ്റി സൈ​ബ​ര്‍ പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.

Top