പച്ചകള്ളമാണെന്ന് റൊണാള്‍ഡോ; ആരോപണങ്ങള്‍ പ്രശസ്തിക്ക് വേണ്ടിയെന്ന് വ്യക്തമാക്കി താരത്തിന്റെ വീഡിയോ

പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയയാക്കിയെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അമേരിക്കയിലെ ലാസ് വേഗസിലെ ഹോട്ടല്‍മുറിയില്‍ വെച്ചാണ് തന്നെ പീഡിപ്പിച്ചതായി യുവതി പറയുന്നത്.

2009ലായിരുന്നു സംഭവം. എന്നാല്‍, യുവതിയുടെ ആരോപണം പച്ചക്കള്ളമാണെന്നാണ് റൊണാള്‍ഡോ ഇതിനോട് പ്രതികരിച്ചത്. സംഭവം കള്ളമാണെന്നും തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാനാണ് അവരുടെ ശ്രമമെന്നും റൊണാള്‍ഡോ പ്രതികരിച്ചു. ഇത് ജോലിയുടെ ഭാഗമാണെന്നും അതിനെക്കുറിച്ച് ആകുലപ്പെടുന്നില്ലെന്നും താന്‍ സന്തോഷവാനാണെന്നും പോര്‍ച്ചുഗീസ് താരം കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2009ല്‍ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയലിലേക്ക് മാറിയ സമയത്താണ് സംഭവം. മുപ്പത്തിനാലുകാരിയായ അമേരിക്കന്‍ യുവതി കാതറിന്‍ മയോര്‍ഗയാണ് റൊണാള്‍ഡോയ്‌ക്കെതിരെ ആരോപണമുന്നയിച്ചത്. യുവതിയുടെ ആരോപണത്തിന് റൊണാള്‍ഡോ പ്രതികരിച്ചിരുന്നില്ല. സംഭവം വിവാദമായതോടെയാണ് റൊണാള്‍ഡോ നേരിട്ട് രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാം ലൈവിലാണ് റൊണാള്‍ഡോ പ്രതികരിച്ചത്.

അതേസമയം, പീഡിപ്പിച്ചുവെന്ന പരാതി കള്ളമാണെന്നും മയോര്‍ഗയുടെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നുമായിരുന്നു റൊണാള്‍ഡോയുടെ അഭിഭാഷകന്‍ നേരത്തെ വ്യക്തമാക്കിയത്. വാര്‍ത്ത പ്രസിദ്ധീകരിച്ച ജര്‍മന്‍ മാധ്യമം ഡെര്‍ സ്പീഗലിനെതിരെ അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. റൊണാള്‍ഡോയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ നോട്ടീസ് അയച്ചത്.

സംഭവം പുറത്തുപറയാതിരിക്കാന്‍ ഏകദേശം മൂന്നു കോടിയോളം രൂപ റൊണാള്‍ഡോ നല്‍കിയതായും ഇരുവരുടേയും അഭിഭാഷകര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് പണം നല്‍കാന്‍ തീരുമാനിച്ചതെന്നും സ്പീഗലിലെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവം നടന്നതിന് ശേഷം പൊലീസില്‍ പരാതി നല്‍കാതെ മയോര്‍ഗ അഭിഭാഷകനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരുടെയും അഭിഭാഷകര്‍ക്കിടയില്‍ സംസാരിച്ച് രമ്യതയിലെത്തുകയായിരുന്നുവെന്നും ജര്‍മന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം യുവതി സംഭവം തുറന്നു പറഞ്ഞ് നേരിട്ട് രംഗത്തെത്തുകയായിരുന്നു.

Top