സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റായ യുവതിയും സുഹൃത്തും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. ശ്രീ കാര്യം പാങ്ങപ്പാറയിലെ വാടക വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വഞ്ചിയൂർ അമ്പത്തുമുക്ക് സ്വദേശിയായ സുനിൽ(45)എറണാകുളം സ്വദേശിനിയായ റൂബി ബാബു (28) എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവർ വീട് വാടകക്കെടുത്തത്.
രാത്രി ഏഴ് മണിയോടെ സുനിൽ ഒരു സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങി മരിച്ചെന്നും താനും ഉടനെ മരിക്കുമെന്നും വീട്ടിലെത്തണമെന്നും അറിയിക്കുകയായിരുന്നു.
സുഹൃത്ത് ഉടൻ തന്നെ ശ്രീകാര്യം പൊലീസിൽ വിവരമറിയിച്ച് സ്ഥലത്തെത്തിയപ്പോൾ താഴത്തെ നിലയിൽ റൂബിയേയും ഒന്നാം നിലയിൽ സുനിലിനെയും തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.തുടർന്ന് ഇരുവരെയും ഉടൻ മെഡിക്കൽ കോളജ് ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെയാണ് ഇരുവരെയും വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവർ ഭാര്യാഭർത്താക്കന്മാർ ആണോ എന്ന് പൊലീസ് അന്വേഷിച്ച് വരികെയാണ്.