പരാതികളില്‍ മുന്‍ധാരണകളില്ലാത്ത ശക്തമായ അന്വേഷണമെന്ന് ഐജി എസ് ശ്രീജിത്ത്; നഴ്‌സ് യൂണിയന്‍ നേതാക്കള്‍ക്ക് പോലീസിന്റെ ഉറപ്പ്

കൊച്ചി: നഴ്‌സ് പീഡിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്തയില്‍ സത്യമുണ്ടോ എന്ന് കണ്ടെത്താന്‍ മുന്‍ധാരണകളില്ലാത്ത ശക്തമായ അന്വേഷണമാണ് നടത്തുന്നതെന്ന് കൊച്ചി ഐജി എസ് ശ്രീജിത്ത്. കിംവദന്തികളെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയ നഴ്‌സിങ് സംഘടാന നേതാക്കളെയാണ് കൊച്ചി ഐജി എസ് ശ്രീജിത്ത് ഇക്കാര്യം അറിയിച്ചത്.

പോലീസ് ശക്തമായ അന്വേഷണം നടത്തിയെങ്കിലും സോഷ്യല്‍ മീഡിയയിലെ ഊഹാപോഹങ്ങള്‍ തെളിയിക്കുന്ന തരത്തിലൊരു തുമ്പും ലഭിച്ചിട്ടില്ല. അതേ സമയം എതെങ്കിലും സൂചനലഭിച്ചാല്‍ ആ വഴിക്ക് അന്വേഷണം നടത്തുമെന്നും ഐജി ഉറപ്പ് നല്‍കി.

എത് വിവരങ്ങളും തങ്ങളെ അറിയിക്കാമെന്നും എല്ലാ സംരക്ഷണവും പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇപ്പോഴും അന്വേഷണം തുടരുന്നുണ്ട് എന്നാല്‍ ലഭിച്ച സൂചനകള്‍ ഇത്തരം വാര്‍ത്ത കെട്ടുകഥമാത്രമാണെന്ന് ഐജി പറഞ്ഞു.ഇന്ത്യന്‍ നഴ്‌സസ് സോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷിഹാബ്, സെക്രട്ടറി ലിബിന്‍ തോമാസ് എന്നിവരാണ് ഐജിയുായി കൂടിക്കാഴ്ച്ച നടത്തിയത്.

Top