കോട്ടയം: ശബരിമല സമരം കണ്ണൂരിലെ കോൺഗ്രസ് ഫയർ ബ്രാൻഡ് കെ.സുധാകരൻ ഏറ്റെടുത്തു .സുധാകരൻ പമ്പയിലെത്തി .ശബരിമല വിഷയത്തിൽ കോൺഗ്രസിന്റെ രാഷ്ട്രീയം വിജയം വരിക്കുമോ അതോ കനത്ത രാഷ്ട്രീയ പരാജയം ഏറ്റു വാങ്ങേണ്ടി വരുമോ എന്ന് കാത്തിരുന്ന് കാണണം. കെ.സുധാകരൻ പ്രത്യക്ഷ സമരത്തിന് പമ്പയിൽ എത്തിയതോടെ പമ്പ കലുഷിതമായും .അക്രമ സംഭവങ്ങൾ അരങ്ങേറിയാൽ കോടതി നടപടികൾ ,നീരീക്ഷണങ്ങൾ വന്നാൽ കോൺഗ്രസിന് തിരിച്ചടിയാകുമോ എന്ന് ഭയക്കുന്നവരും ഉണ്ട് .അതേ സമയം ശബരിമലയെ സിപിഎം സര്‍ക്കാര്‍ സംഘര്‍ഷഭൂമിയാക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വൈകാരികമായ പ്രശ്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ വൽക്കരിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികൾക്ക് ഒപ്പമാണ് . വിധിക്കെതിരായ റിവ്യൂ ഹർജിയിൽ മനു അഭിഷേക് സിംഗ്‌വിയും കപിൽ സിബലും കോൺഗ്രസ്നു വേണ്ടി സുപ്രീകോടതിയിൽ ഹാജരാകുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ ഇനിയും പ്രത്യക്ഷ സമര ത്തിനിറങ്ങിയില്ലെങ്കില്‍ കോണ്‍ഗ്രസുകാരായ വിശ്വാസികള്‍കൂടി പാര്‍ട്ടിയെ കയ്യൊഴിയുമെന്ന തിരിച്ചറിവില്‍ സജീവ സാന്നിധ്യമാകാനാണ് കോണ്‍ഗ്രസ് നേതാവ് സുധാകരൻ രംഗത്ത് എത്തിയത് . ബിജെപി വിശ്വാസികളെ ഹൈജാക്ക് ചെയ്യുന്നത് തടയാന്‍ പാര്‍ട്ടി നേരിട്ട് രംഗത്തിറങ്ങണമെന്ന വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ സുധാകരന്റെയും കൊടിക്കുന്നില്‍ സുരേഷിന്റേയും നിലപാടുകള്‍ക്ക് മുല്ലപ്പള്ളിയും ഹൈക്കമാന്‍ഡും പച്ചക്കൊടി കാട്ടുകയായിരുന്നു.
നട തുറക്കുന്ന പതിനേഴിനും പതിനെട്ടിനും പമ്പയിലും നിലയ്ക്കലും നടക്കുന്ന വിശ്വാസികളുടെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസിനെ തീരുമാനം. സമരത്തില്‍ സജീവമാകാന്‍ കോട്ടയം, പത്തനംതിട്ട ഡിസിസികള്‍ക്ക് കെ.പി.സി.സി നിര്‍ദ്ദേശം നല്‍കി.ഡിസിസി ഭാരവാഹികളും പരമാവധി പ്രവര്‍ത്തകരും മുഴുവന്‍ സമയവും പങ്കെടുക്കണമെന്നാണ് അറിയിപ്പ്
വിഷയത്തില്‍ തുടക്കം മുതല്‍ വിശ്വാസികള്‍ക്കനുകൂലമായ ശക്തമായ നിലപാട് സ്വീകരിക്കുന്ന കെ സുധാകരനും നാളെ പമ്പയില്‍ ഉപവാസമനുഷ്ഠിക്കും. കെ സുധാകരന്‍ പമ്പയിലെത്തി പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നതോടെ സമരത്തിന്റെ ചുക്കാന്‍ ഏറ്റെടുക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
യുവതികള്‍ മല ചവിട്ടാന്‍ വന്നാല്‍ തടയുമെന്ന സുധാകരന്റെ നിലപാടിന് വിശ്വാസികള്‍ വലിയ പിന്തുണ നല്‍കിയിരുന്നു.ശബരിമല പ്രതിഷേധത്തിന് പ്രത്യക്ഷമായി കോണ്‍ഗ്രസ് രംഗത്തിറങ്ങാത്തതില്‍ എന്‍എസിസിനും അതൃപ്തിയുണ്ടായിരുന്നു.അവര്‍ ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചിരുന്നു.ശബരിമല വിധിക്ക് ശേഷമുള്ള സംസ്ഥാനത്തെ സാഹചര്യം ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയിലെത്തുന്നുണ്ട്.
ശബരിമല സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കുന്ന സുപ്രീം കോടതി വിധിയെ പരസ്യമായി എതിര്‍ക്കേണ്ടതില്ലെന്നതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട്. അതേ സമയം സംസ്ഥാനത്തെ സാഹചര്യത്തിന് അനുസരിച്ച് കെപിസിസിക്ക് നിലപാട് എടുക്കാനുള്ള അനുമതിയും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്നു.ഈ വ്യത്യസ്ത നിലപാടുകള്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമ്പോള്‍ തിരിച്ചടിക്കാനുള്ള സാധ്യത ചെനന്ിത്തല രാഹുല്‍ ഗാന്ധിയെ അറിയിക്കും.