യുവതീ പ്രവേശം ഒഴിവാക്കുന്നത് ഉചിതം..!! സർക്കാരിന് നിയമോപദേശം; പോലീസ് സംരക്ഷണം നൽകില്ല

ശബരിമലയിൽ യുവതീ പ്രവേശം ഒഴിവാക്കുന്നത് ഉചിതമെന്ന് സർക്കാരിനു നിയമോപദേശം. സുപ്രീം കോടതി അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് നിയമോപദേശം നൽകിയത്. വിധിയിൽ അവ്യക്തതയുണ്ട്. കേസിൽ അന്തിമ വിധിപ്പകർപ്പ് വരുന്നതു വരെ പഴയ സ്ഥിതി തുടരുകയാണ് ഉചിതമെന്നും ജയദീപ് ഗുപ്ത നിയമോപദേശം നൽകി. കോടതി ഉത്തരവുമായി വരുന്നവരെ പ്രവേശിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞു.

ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതികളെ കയറ്റാന്‍ മുന്‍പും ശ്രമിച്ചിട്ടില്ല, ഇനിയും ശ്രമിക്കില്ലെന്നും മന്ത്രി പറഞ്ഞു. ആക്ടിവിസം പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. മല കയറുമെന്നു പ്രഖ്യാപിക്കുന്നവര്‍ പ്രചാരണം ലക്ഷ്യമിടുന്നവരാണെന്നും അതു പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു. പോലീസ് സംരക്ഷണം നൽകില്ലെന്നും വ്യക്തമാക്കി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട നാളെ തുറക്കും. യുവതീ പ്രവേശം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് സ്റ്റേയില്ലാത്ത സാഹചര്യത്തിൽ കൂടുതൽ യുവതികൾ എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ദർശനത്തിനു യുവതികളെത്തിയാൽ തടയുമെന്ന നിലപാടിലാണ് ബിജെപിയും, ശബരിമല കർമസമിതി, ആചാര സംരക്ഷണ സമിതി പോലുള്ള സംഘടനകളും.

അതേസമയം ശബരിമല ദർശനത്തിനായി 36 യുവതികൾ ഓൺലൈനായി അപേക്ഷ നൽകിയിട്ടുണ്ട്. മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ദർശനത്തിനായി പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഓൺലൈൻ സംവിധാനം വഴി യുവതികൾ അപേക്ഷ നൽകിയ വിവരം പുറത്തുവരുന്നത്. എന്നാൽ ശബരിമല യുവതീ പ്രവേശത്തിൻമേലുള്ള പുനഃപരിശോധന ഹർജിയിൽ തീരുമാനമെടുക്കാതെയും വിധി സ്റ്റേ ചെയ്യാതെയും വിശാല ബെഞ്ചിലേക്ക് വിഷയം പോയതോടെ സർക്കാരിന് ആശയകുഴപ്പമുണ്ടായി. തുടർന്നാണ് നിയമോപദേശം തേടിയത്.

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച പുനപരിശോധന ഹർജികൾ ഏഴംഗ വിശാല ബെഞ്ചിന് വിട്ടുകൊണ്ടുള്ള വിധിയാണ് കഴിഞ്ഞദിവസം സുപ്രീം കോടതിയിൽ നിന്നുമുണ്ടായത്. ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്. ഇതിൽ തന്നെ ചീഫ് ജസ്‌റ്റിസിനൊപ്പം ജ. എ.എം. ഖാൻവിൽക്കർ, ജ. ഇന്ദുമൽഹോത്ര എന്നിവർ വിശാല ബെഞ്ച് എന്ന ആവശ്യത്തിൽ ഉറച്ച് നിന്നപ്പോൾ മറ്റ് രണ്ടു പേരായ ജ.എ വൈ ചന്ദ്രചൂഡ്,റോഹിന്റൺ നരിമാൻ എന്നിവർ വിയോജനവിധി കുറിക്കുകയായിരുന്നു. വിശാല ബെഞ്ചിന് വിടണമെന്ന വിധിക്കുറിപ്പ് ഒമ്പത് പേജിൽ ഒതുങ്ങിയപ്പോൾ,​ വിയോജനം അറുപത്തിയെട്ടു പേജിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Top