കടുവകളെ സംരക്ഷിക്കാന്‍ സച്ചിനിറങ്ങുന്നു

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ കടുവാ സംരക്ഷണ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ക്ഷണിച്ചു. ബോളിവുഡിന്റെ ബിഗ് ബിയ്ക്കൊപ്പമാണ് സച്ചിനെയും ക്ഷണിച്ചിരിക്കുന്നത്. പദ്ധതിയുടെ ബ്രാ‍ന്‍ഡ് അംബാസഡര്‍മാരാകുന്നതിന് സമ്മതം തേടി ഇരുവര്‍ക്കും കത്തയച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര വനം മന്ത്രി സുധീര്‍ മുന്‍ഗാന്‍തിവാര്‍ പറഞ്ഞു.

എന്നാല്‍ ബ്രാന്‍ഡ് അംബാസഡറാവാന്‍ ഇരുവര്‍ക്കും എത്ര പ്രതിഫലം നല്‍കുമെന്ന ചോദ്യത്തിന് പ്രതിഫലമൊന്നും നല്‍കില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. സംസ്ഥാനത്തിന്റെ കത്തിന് ഇരുവരും ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 2006ലെ കടുവാ സെന്‍സസ് പ്രകാരം 169 കടുവകളായിരുന്നു മഹാരാഷ്ട്രയിലുണ്ടായിരുന്നത്. എന്നാല്‍ 2014ലെ കണക്കെടുപ്പില്‍ കടുവകളുടെ എണ്ണം 190 ആയി ഉയര്‍ന്നു. രാജ്യത്താകെ 2226 കടുവകളുണ്ടെന്നാണ് 2014ലെ കടുവാ സെന്‍സസില്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top