കോവിഡ് ഡ്യൂട്ടിക്കായി നിയോഗിച്ച ഡെന്റൽ ഡോക്ടർമാരുടെ ശമ്പളം അടിയന്തരമായി നല്കണം : അഡ്വ. പ്രിൻസ് ലൂക്കോസ്

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ച ഡെന്റൽ ഡോക്ടർമാർക്ക് അടിയന്തരമായി ശമ്പളം നൽകണമെന്നു അഡ്വ.പ്രിൻസ് ലൂക്കോസ് ആവശ്യപ്പെട്ടു. ഹൗസ് സർജൻസി പൂർത്തിയാക്കിയ നോൺ അകാദമിക് ജൂനിയർ റെസിഡന്റ്‌സ് ആയി ജോലി ചെയ്യുന്നവരോടാണ് ഈ വിവേചനം ഇപ്പോഴുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവർ, മെഡിക്കൽ കോളേജിലെയും ഡെന്റൽ കോളേജിലെയും വിവിധ കൊവിഡ് ചികിത്സ കേന്ദ്രങ്ങളിലുമായി ജോലി ചെയ്യുകയാണ്. ഇത്തരത്തിൽ സേവനം നൽകിയ ഡെന്റൽ ഡോക്ടർമാർക്ക് കഴിഞ്ഞ രണ്ട് മാസം കഴിഞ്ഞിട്ടും ശമ്പളം നൽകാൻ സർക്കാർ തയ്യാറായിട്ടില്ല.

മെഡിക്കൽ കോളേജ് നിന്നും പഠനം പൂർത്തിയാക്കി ജെ. അർ .മാരായ ഡോക്ടർമാർക്ക് 42000 പ്രതിഫലം നൽകുന്ന സാഹചര്യത്തിലാണ് ഡെന്റൽ കോളജിൽ നിന്നും ജെ . അർമാരായ ഡോക്ടർമാരോടുള്ള ഈ വിവേചനം. ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top