ഖത്തർ : രാജേഷുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ അവിഹിതം എന്ന് പറയാം..രാജേഷുമായി ഒന്നിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഖത്തറിലെ എഫ് എമ്മായ ഫ്രീപ്രസില്‍ അനുവദിച്ച അഭിമുഖത്തിൽ ആണ് സത്താറിന്റെ മുൻ ഭാര്യയും രാജേഷിന്റെ കാമുകിയുമായി സഫിയ തനിക്ക് രാജേഷുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് മനസ് തുറന്നത് . രാജേഷിന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന് എട്ട് ഒന്‍പത് മാസം മുമ്ബ് താനറിഞ്ഞു. അയാള്‍ പച്ചയായ മനുഷ്യന്‍. എന്തുണ്ടെങ്കിലും പറയും. അതുകൊണ്ട് തന്നെ രാജേഷിന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു എന്ന് അറിയാമായിരുന്നു. രാജേഷ് ഒരു ഫാമിലി മാനായിരുന്നു. അത് തന്നെയാണ് അയാളോടുള്ള ബഹുമാനത്തിന് കാരണവും. രാജേഷുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ അവിഹിതം എന്ന് പറയാം. തനിക്ക് രണ്ട് കുട്ടികളുണ്ട്.
കല്യാണം കഴിഞ്ഞ മനുഷ്യന്‍. സ്വാഭാവികമായും ഫ്രെണ്ട് ഷിപ്പ് ആണെങ്കില്‍ പോലും അതിനെ അവിഹതിമായി വളച്ചൊടിക്കും. അതില്‍ പലരും വിജയിച്ചിട്ടുണ്ട്-നൃത്താധ്യാപിക പറയുന്നു. ഭാര്യയും ഭര്‍ത്താവുമായി കഴിയുന്ന തരത്തില്‍ ബന്ധമുണ്ടായിട്ടില്ല. എനിക്ക് രണ്ട് പെണ്‍മക്കളുണ്ട്. അവര്‍ക്ക് പേരു ദോഷം ഉണ്ടാകരുത്. സത്താറിന് ചില സംശയം തോന്നി. അയാള്‍ പൊലീസില്‍ പരാതി പറഞ്ഞു. രാജേഷിന്റെ സ്ഥാപനത്തില്‍ പോയി ബഹളമുണ്ടാക്കി. രാജേഷിന് ജോലി പോയി. അച്ചനും അമ്മയും ഭാര്യയും രാജേഷിനുണ്ട്. നാട്ടില്‍ പോയി പരിപാടി നടത്തിയാല്‍ ആയിരം രൂപ കിട്ടും.
അതുവച്ച് എങ്ങനെ കഴിയും. അതുകൊണ്ട് എട്ടുമാസമായി രാജേഷിന് പണം നല്‍കാറുണ്ട്. പതിനായിരം രൂപ വരെ കൊടുത്തിട്ടുണ്ട്. ഇത് രാജേഷിന്റെ ഭാര്യ രോഹിണിക്ക് അറിയില്ല. എന്നാല്‍ രാജേഷിന്റെ സഹോദരിമാര്‍ക്ക് പോലും അറിയാം. ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നം തുടങ്ങുന്നത്. രാജേഷ് അല്ല സാമ്ബത്തിക പ്രശ്‌നത്തിന് കാരണം. നാലരലക്ഷം റിയാല്‍ കടമെടുത്ത് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയിടത്താണ് പ്രശ്‌നം തുടങ്ങിയത്. അല്ലാതെ രാജേഷ് അല്ല കുടുംബത്തിന്റെ പ്രശ്‌നം. രാജേഷിന് പല സഹായവും ചെയ്തു. ലോണുകള്‍ അടച്ചു. കുട്ടിയുടെ ഫീസ് പോലും കൊടുത്തു.
രാജേഷുമായി ഒന്നിച്ച് ജീവിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു അത് സത്യമാണ്. പക്ഷേ രാജേഷ് ഫാമിലി മാനായിരുന്നു. അച്ഛനേയും അമ്മയേയും ഭാര്യയേയും ഉപേക്ഷിച്ച് രാജേഷ് വരില്ലായിരുന്നു. സത്താര്‍ എന്നെ ഉപേക്ഷിച്ചു. എന്റ് വീട്ടുകാരും കൈവിട്ടു. എന്റെ അമ്മയും പിണങ്ങി. ഇനി മേലേല്‍ വിളിക്കരുതെന്ന് പോലും അച്ഛനും അമ്മയും ഇല്ല. അങ്ങനെ ആരുമില്ലാത്ത അവസ്ഥയായിരുന്നു. എന്റെ ഏക പ്രതീക്ഷ രാജേഷായിരുന്നു. ചെന്നൈയില്‍ രാജേഷിന് ജോലി വാങ്ങി കൊടുത്തത് താനല്ല. അതിനുള്ള പ്രാപ്തി എനിക്കില്ല.-അഭിമുഖത്തില്‍ നൃത്താധ്യാപിക പറയുന്നു.
അതേസമയം രാജേഷിന്റെ കൊലപാതകത്തിനു പിന്നില്‍ ഖത്തറിലെ വ്യവസായി ”പത്തിരി” സത്താര്‍ എന്നു വിളിക്കുന്ന അബ്ദുള്‍ സത്താര്‍ തന്നെയെന്നു പോലീസ് സ്ഥിരികരണം . സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ശക്തികുളങ്ങര സ്വദേശി സനു (33) അറസ്റ്റിലായി. ഇയാളില്‍നിന്ന് രണ്ടു വാളുകള്‍ പിടിച്ചെടുത്തു. സത്താറിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ഇന്നലെ തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ക്രൈംബ്രാഞ്ച് ഡി.ജി.പി മുഖാന്തിരം ഖത്തര്‍ പോലീസിനു റെഡ് കോര്‍ണര്‍ നോട്ടീസ് െകെമാറും. കൊലപാതകത്തില്‍ പങ്കില്ലെന്ന സത്താറിന്റെ വാദം പോലീസ് വിശ്വസിക്കുന്നില്ല.
സത്താറിന്റെ ഭാര്യയും കൊല്ലപ്പെട്ട രാജേഷിന്റെ സുഹൃത്തുമായ നര്‍ത്തകിക്കു ക്വട്ടേഷനില്‍ പങ്കുണ്ടോ എന്നു പരിശോധിക്കും. ഈ യുവതി വാട്ട്‌സ് ആപ്പ് കോളിലൂടെ രാജേഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നിനു തെളിവുണ്ട്. കൊലയാളികള്‍ക്കായുള്ള അന്വേഷണത്തിന്റെ തുടക്കത്തില്‍ പോലീസിനു ഗുരുതര വീഴ്ച പറ്റിയെന്ന് ഇന്റലിജന്‍സ് കണ്ടെത്തി. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പാളിച്ചയുണ്ടായി. പോലീസ് അറിഞ്ഞോ അറിയാതെയോ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. കൊലയാളിസംഘം സഞ്ചരിച്ചിരുന്ന കാര്‍ സി.സി. ടിവി ദൃശ്യങ്ങളില്‍നിന്നു തിരിച്ചറിഞ്ഞയുടന്‍ കാറുടമയെ നേരിട്ടുവിളിച്ച് അന്വേഷിക്കുകയാണ് അന്വേഷണസംഘത്തിലെ ഒരു എസ്.ഐ. ചെയ്തത്.സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ കാറുടമ, കാര്‍ കഴുകി വൃത്തിയാക്കി അടൂരില്‍ കൊണ്ടിട്ടു. കാര്‍ കൊണ്ടുപോയത് എന്തിനെന്ന് അറിയില്ലായിരുന്ന ഉടമ കാര്യമന്വേഷിച്ചതോടെ പ്രതികള്‍ പോലീസിന്റെ നീക്കങ്ങള്‍ അറിയുകയും ചെയ്തു. മുങ്ങാന്‍ െവെകിയില്ല. അടൂരില്‍ ഉടമസ്ഥനില്ലാതെ കാര്‍ കണ്ടെത്തിയെന്നു വിവരം ലഭിച്ചതോടെ കാര്‍ കിളിമാനൂരില്‍ കൊണ്ടുവന്ന് എസ്.ഐയുടെ ക്വാര്‍ട്ടേഴ്‌സില്‍ രണ്ടു ദിവസം സൂക്ഷിച്ചു. പിന്നീടാണ് ഫോറന്‍സിക് പരിശോധനയ്ക്കു കൊണ്ടുപോയത്.
അപ്പോഴേക്കും ശാസ്ത്രീയ തെളിവുകള്‍ നഷ്ടമായിരുന്നു. കാറിനെപ്പറ്റി രഹസ്യമായി അന്വേഷിച്ചു പിടിച്ചെടുത്തിരുന്നെങ്കില്‍ കാര്യങ്ങള്‍ മറിച്ചായേനെ. പ്രതി വിദേശത്തേക്കു കടന്ന നിലയ്ക്ക് അന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 27 ന് പുലര്‍ച്ചെ രണ്ടോടെയാണ് മടവൂര്‍ പടിഞ്ഞാറ്റേല ഐക്കരഴികം ആശാനിവാസില്‍ രാധാകൃഷ്ണന്‍ ഉണ്ണിത്താന്റെ മകന്‍ രാജേഷി(35) നെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വെള്ളല്ലൂര്‍ സ്വദേശി കുട്ടനും വെട്ടേറ്റു.മടവൂരില്‍ മെട്രാസ് മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്ന സ്ഥാപനം നടത്തുന്ന രാജേഷിനെ സ്വന്തം സ്ഥാപനത്തിലിട്ടാണു വെട്ടിയത്. സ്ത്രീ വിഷയമാണു കൊലപാതകത്തിനു പിന്നിലെന്നും ക്വട്ടേഷന്‍ ആക്രമണമാണെന്നും തുടക്കത്തിലേ സംശയമുയര്‍ന്നു. അന്വേഷണം പുരോഗമിക്കുന്നതും ആ ദിശയിലാണ്. സനുവിനു പുറമേ രണ്ടു പേര്‍ കസ്റ്റഡിയിലുണ്ടെന്നാണു സൂചന.