റേ​ഡി​യോ ജോ​ക്കി​യു​ടെ കൊ​ല​പാ​ത​കം: മു​ഖ്യ​പ്ര​തി അ​ലി​ഭാ​യി ക​സ്റ്റ​ഡി​യി​ൽ; പിടികൂടിയത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്‌.നൃത്താധ്യാപികയുടെ ഭർത്താവിനെ നാട്ടിലെത്തിക്കാനും കരുനീക്കം; റേഡിയോ ജോക്കിയുടെ കൊലയിൽ നിർണ്ണായക വഴിത്തിരവ്

തിരുവനന്തപുരം:മടവൂരിലെ റേഡിയോ ജോക്കി രാജേഷിന്റെ കൊലയിൽ മുഖ്യ പ്രതി അലിഭായ് പോലീസ് കസ്റ്റഡിയിൽ. അലിഭായി എന്ന സാലിഹ് ബിൻ ജലാലിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. ഖത്തറിൽ നിന്നാണ് അലിഭായി തിരുവനന്തപുരത്ത് എത്തിയത്. കൊലപാതകത്തിനുശേഷം കാഠ്മണ്ഡു വഴി ഇയാൾ ഖത്തറിലേക്ക് കടക്കുകയായിരുന്നു. ഇതോടെ രാജേഷിന്റെ കൊലയിൽ നേരിട്ട് പങ്കെടുത്ത പ്രധാനി കുടുങ്ങി. ഖത്തറിലെ നൃത്താധ്യാപികയുമായുള്ള രാജേഷിന്റെ അടുപ്പമാണ് കൊലയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. നൃത്താധ്യാപികയുടെ ഭർത്താവാണ് ക്വട്ടേഷൻ കൊടുത്തതെന്നാണ് വിലയിരുത്തൽ. ഖത്തറിലെ വ്യവസായി ആയ സത്താറിനെ നാട്ടിലെത്തിക്കാനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. എന്നാൽ സത്താറിനെതിരെ ഖത്തറിൽ യാത്രവിലക്കുണ്ട്. ഇത് മാറിയാൽ മാത്രമേ ഖത്തർ സത്താറിനെ നാട്ടിലേക്ക് അയക്കു. രണ്ട് കോടിയോളം രൂപയുടെ സാമ്പത്തിക കേസിലാണ് യാത്രവിലക്കുള്ളത്.അലിഭായിയുടെ വീസ റദ്ദാക്കാൻ ഖത്തറിലെ സ്പോണ്‍സറോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ഇയാൾ കേരളത്തിൽ തിരിച്ചെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നേരത്തെ പോലീസ് അസ്റ്റു ചെയ്തിരുന്നു.

അലിഭായി ഖത്തറിൽ നിന്നും കേരളത്തിലെത്തുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ എല്ലാ വിമാനത്താവളത്തിലും പൊലീസ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. കീഴടങ്ങാൻ സന്നദ്ധമാണെന്ന തന്റെ അഭിഭാഷകൻ മുഖേന അലിഭായി പൊലീസിനെ അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കീഴടങ്ങുന്നതിന മുമ്പുതന്നെ അറസറ്റ് ചെയ്യാനുള്ള നീക്കമാണ പൊലീസ് നടത്തിയത. കൊല നടത്താൻ അലിഭായിക്കൊപ്പമുണ്ടായിരുന്ന ഒരാളെ പൊലീസ അറസറ്റ് ചെയ്യുകയും മറ്റൊരാളെ കസറ്റഡിയിലെടുക്കുകയും ചെയതിട്ടുണ്ട. ഷംസീർ എന്ന ഒരാളാണ കസറ്റഡിയിലുള്ളത്. രാജേഷിനെ കൊലപ്പെടുത്തിയത അലിഭായിയുടെ നേതൃത്വത്തിൽ തന്നെയാണെന്നാണ പൊലീസ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല നടത്താൻ വേണ്ടി മാത്രം കേരളത്തിലെത്തിയ അലിഭായി രാജേഷിനെ കൊന്ന ശേഷം കാർ മാർഗം ബംഗളൂരുവിലേക്ക കടന്ന അവിടെനിന്ന നേപ്പാൾ വഴി വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഖത്തറിലുള്ള അലിഭായിയെ കേരളത്തിലെത്തിക്കാൻ പൊലീസ ശ്രമം നടത്തിവരുകയായിരുന്നു. എംബസി വഴിയായിരുന്നു ഇത്. വിദേശത്തുനിന്നുള്ള ക്വട്ടേഷനാണ കൊലക്ക് പിന്നിലെന്നാണ പൊലീസ പറയുന്നത്. രാജേഷിന്റെ വിദേശത്തുള്ള വനിതാ സുഹൃത്തിന്റെ മുൻഭർത്താവിന്റെ ക്വട്ടേഷൻ ഏറ്റെടുത്തായിരുന്നു അലിഭായി കൊല നടത്തിയതെന്നാണ പൊലീസ പറയുന്നത്. ഇത് തെളിയിക്കാൻ വേണ്ടിയുള്ള തെളിവും പൊലീസിന് കിട്ടിയിട്ടുണ്ട്. മടവൂർ പടിഞ്ഞാറ്റേല ആശാനിവാസിൽ രസികൻ രാജേഷ് എന്ന രാജേഷ ്കുമാറിനെ നാലംഗ സംഘമാണ് കൊലപ്പെടുത്തിയത്.

കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ളവരാണ് ക്വട്ടേഷൻ സംഘത്തിൽ ഉണ്ടായിരുന്നത്. രാജേഷ് ഖത്തറിലായിരുന്ന സമയത്ത് അടുപ്പമുണ്ടായിരുന്ന യുവതിയുടെ ഭർത്താവാണ് ക്വട്ടേഷൻ നൽകിയതെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെ വിവാഹമോചിതയായ ആലപ്പുഴക്കാരിയായ യുവതിയെ നാട്ടിലെത്തിക്കും. യുവതിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിലെ സന്ദേശം ചില വ്യക്തമായ സൂചനകൾ പൊലീസിന് നൽകി. ആക്രമണസമയത്ത് ഖത്തറിലുള്ള ഈ പെൺസുഹൃത്തുമായി രാജേഷ് ഫോണിൽ സംസാരിക്കുകയായിരുന്നു. ഫോണിലൂടെ രാജേഷിന്റെ നിലവിളി ഈ സ്ത്രീ കേട്ടിരുന്നുവെന്നാണു സൈബർ സെല്ലിന്റെ പരിശോധനയിലൂടെ അന്വേഷണസംഘത്തിന് മനസിലായത്. ഈ നിലവിളിയിൽ നിന്നും അക്രമത്തെ കുറിച്ച് യുവതി മനസ്സിലാക്കി. ഇതിന് ശേഷമാണ് കണ്ണാ.. എന്റെ പ്രാർത്ഥനയുണ്ട്… ഒന്നും വരില്ല… എന്ന പോസ്റ്റ് രാത്രിയിൽ ഫെയ്സ് ബുക്കിലെത്തിയത്.

ഈ യുവതി, രാജേഷിന്റെ മറ്റൊരു സുഹൃത്തിനെ ഫോണിൽവിളിച്ച് ആക്രമണവിവരം അറിയിച്ചതായും പൊലീസിന് വിവരം കിട്ടി. മൂന്നുവർഷം മുൻപ് പത്തുമാസത്തോളം ഖത്തറിൽ റേഡിയോ ജോക്കിയായിരുന്നപ്പോഴാണ് യുവതിയുമായി പരിചയപ്പെട്ടത്. ഇവരുടെ ധനസഹായത്തോടെയാണ് നാട്ടിൽ റെക്കാർഡിങ് സ്റ്റുഡിയോ തുറന്നു. യുവതിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി സംശയിക്കുന്നതായി പൊലീസും പറഞ്ഞു. ഖത്തറിലെ സ്ത്രീയുമായി ബന്ധപ്പെട്ട പ്രശ്‌നമാണു കൊലപാതകം എന്ന തരത്തിലാണു രാജേഷിന്റെ സുഹൃത്തുക്കളുടേയും മൊഴി. ഖത്തറിൽ ജോലി ചെയ്യുന്ന ഘട്ടത്തിലാണ് രാജേഷ് ഈ സ്ത്രീയുമായി പരിചയത്തിലാവുന്നത്.

പുലർച്ചെ രണ്ടരയ്ക്ക് മടവൂർ ജംഗ്ഷനിൽ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റെക്കാർഡിങ് സ്റ്റുഡിയേയിൽ വച്ചാണ് രാജേഷിനെ വെട്ടിക്കൊന്നത്. ചുവന്ന സ്വിഫ്റ്റ് കാറിൽ നാലംഗ സംഘമാണ് ക്വട്ടേഷനെത്തിയത്. ഇതിൽ മുഖംമറച്ച ഒരാൾ ഇറങ്ങി വാളുകൊണ്ട് രാജേഷിന്റെ കൈകളിലും കാലുകളിലും തുരുതുരാ വെട്ടുകയായിരുന്നു. ഈ സമയം കാറിൽ ഒരാളുണ്ടായിരുന്നു.കായംകുളം, എറണാകുളം എന്നിവിടങ്ങളിലുള്ള ക്വട്ടേഷൻ സംഘങ്ങളാണ് കൊലപാതകത്തിനു പിന്നിലെന്ന നിഗമനവുമായാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. അക്രമി സംഘം എത്തുന്ന സമയത്ത് രാജേഷ് വിദേശത്തുള്ള വനിതാ സുഹൃത്തുമായി ഫോണിൽ സംസാരിക്കുകയായിരുന്നുവെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ യുവതിയിൽ നിന്നും നിർണായക വിവരങ്ങൾ പോലീസ് ലഭിച്ചിട്ടുണ്ട്.

Top