”തെളിവുകള്‍ എല്ലാം ക്ലിയര്‍ ചെയ്തല്ലോ?”തമ്പാനൂര്‍ രവി സരിതയോട് തെളിവ് മാറ്റാന്‍ ആവശ്യപ്പെടുന്ന ഓഡിയോ പുറത്തു വിട്ട് പീപ്പിള്‍ ടിവി,ഇരുവരും സംസാരിച്ചത് ബിജു സിഡി എടുക്കാന്‍ കോയമ്പത്തൂരേക്ക് പോയ ദിവസം.

കൊച്ചി:സരിതയുടെ കൈവശമുള്ള തെളിവുകള്‍ ക്ലിയര്‍ ചെയ്യണമെന്ന് തമ്പനൂര്‍ രവി ആവശ്യപ്പെടുന്ന ഓഡിയോ പുറത്തായി.ബിജുരാധാകൃഷണന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ റെയ്ഡ് നടന്ന ദിവസമാണ് തമ്പാനൂര്‍ രവി മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ ക്ലിയര്‍ ചെയ്യണമെന്ന് സരിതയോട് തമ്പാനൂര്‍ രവി ആവശ്യപ്പെടുന്നുണ്ട്.എല്ലാം ക്ലിയര്‍ ചെയ്‌തെന്ന്സരിത തിരിച്ച് അദ്ധേഹത്തിന് ഉറപ്പ് നല്‍കുന്നുമുണ്ട്.കൈരളി പീപ്പിള്‍ ടിവിയാണ് സര്‍ക്കാരിനെതിരായ നിര്‍ണ്ണായക ശബ്ദരേഖ പുറത്തു കൊണ്ടുവന്നത്.
ഇരുവരും തമ്മിലുള്ള സംഭാഷണം ഇങ്ങനെ:

സരിത: ഹലോ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രവി: അടുത്താരും ഇല്ലല്ലോ?

സരിത: ഇല്ല ഞാന്‍ അവിടെ നിന്നും മാറി
രവി:നാടകങ്ങള്‍ എല്ലാം കണ്ടല്ലോ?

സരിത:എല്ലാം കണ്ടു കൊണ്ടിരിക്കുകയാ സാറേ.. എനിക്കു തോന്നുന്നത്.., ഏതെങ്കിലും ഒരു ബാക്ക് ഗ്രൗണ്ട് വര്‍ക്ക് ഇതിനകത്തുണ്ടാകും. ഇല്ലാതെ ഇത് ഇത്രയും ഇതായിട്ട്.

രവി: അതിന്റെ ഭാഗമായിട്ട് ചിലപ്പോള്‍ തന്റെ അവിടേം നോക്കാന്‍ വന്നേക്കാം.

സരിത: അതാണു ഞങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരുന്നത്. അതാണ് ഇപ്പോ പെട്ടെന്നു നിന്നടത്തു നിന്നു മാറിയത്. ശരിക്കും പറഞ്ഞാല്‍…

രവി: തന്റെ അവിടേം നോക്കാന്‍ വന്നേക്കാം. ക്ലിയര്‍ ചെയ്യുമല്ലോ?

സരിത: അത് ഞാന്‍ ചെയ്‌തോളാം സാറേ. ഓള്‍റെഡി ക്ലിയേര്‍ഡ് ആണ്. ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ പോലും ഞാന്‍ ഉടന്‍ ക്ലിയര്‍ ചെയ്‌തോളാം.

രവി: വരാന്‍ സാധ്യതയുള്ള സ്ഥലം അറിയാമല്ലോ

സരിത: അറിയാം. അറിയാം

രവി: ഞാന്‍ പറയുന്നത് ഞാന്‍ ഒരു ഊഹത്തില്‍ നിന്ന് എടുത്തതാണ്.

സരിത: എനിക്കും ഊഹം അതാണ് തോന്നിയത്.

രവി: വരാന്‍ സാധ്യതയുള്ള സ്ഥലം അവിടെയാണല്ലോ.

സരിത: കാര്യം അവന്‍ പറഞ്ഞിട്ടുണ്ടല്ലോ കത്ത് കണ്ടെടുത്തില്ലാന്നു.

രവി: എന്താ?

സരിത: രാവിലെ ഒരു ടോക് വന്നു. സരിതയ്ക്കും എനിക്കും രണ്ടു നീതി. സരിതയുടെ കത്തു കണ്ടെടുത്തില്ല. ഞാന്‍ കമ്മീഷനില്‍ പറഞ്ഞോ എനിക്ക് കത്തുണ്ട് അങ്ങനുണ്ട് ഇങ്ങനുണ്ടെന്ന്.

രവി: അതൊന്നും ഒന്നും വരാനില്ല. അവിടെ വരുമ്പോ ഒന്നും കാണരുതേ.

സരിത: ഇല്ല സാര്‍. ഇപ്പോള്‍ തന്നെ ചെയ്‌തോളാം.

രവി: ഉടനടി, ഉടനടി.

സരിത: ഓകെ സാറേ.
[youtube https://www.youtube.com/watch?v=-N9c7ZtA1-c]

Top