സരിതയ്ക്കു സംരക്ഷണവുമായി ക്വട്ടേഷൻ സംഘം: പ്രതിഫലം പ്രതിദിനം 50,000 രൂപ; പൊലീസ് അന്വേഷണം തുടങ്ങി; പിന്നിൽ വിവാദ ബാർ വ്യവസായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സോളാർ കേസിലെ വിവാദ നായിക സരിത എസ്.നായർക്കു സംരക്ഷണം ഉറപ്പാക്കുന്നത് രണ്ടംഗ ക്വട്ടേഷൻ സംഘമെന്നു റിപ്പോർട്ട്. തിരുവനന്തപുരം കഴക്കൂട്ടം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ക്വട്ടേഷൻ സംഘാംഗങ്ങളാണ് സരിതയ്ക്കു സുരക്ഷ ഉറപ്പാക്കാൻ 24 മണിക്കൂറും ഒപ്പമുള്ളതെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സരിതയ്ക്കു ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തി നൽകിയ വിവാദ ബാർ വ്യവസായിയാണെന്നും, ഇയാളാണ് സംഘത്തിനു പ്രതിഫലം ഏർപ്പെടുത്തി നൽകുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
സോളാർ വിവാദത്തിലെ നായിക സരിതാനായരും കൂട്ടാളികളും സ്‌പെഷ്യൽ ബ്രാഞ്ച് പോലീസിന്റെ നിരീക്ഷണത്തിൽ. ലൈംഗീകാരോപണങ്ങളുടെ തെളിവുകൾ അടങ്ങിയ പെൻഡ്രൈവ് അടക്കം കമ്മീഷന് കൈമാറിയ സാഹചര്യത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ വിവരങ്ങൾ പുറത്തു വന്നത്. നിലവിലെ സാഹചര്യത്തിൽ സോളാർ കമ്മിഷനു നൽകിയ വിവരങ്ങൾ പുറത്തു വന്നാൽ തന്റെ ജീവനു പോലും ഭീക്ഷണി ഉണ്ടെന്നു സരിത ആരോപിച്ചിരുന്നു. പൊലീസ് സംരക്ഷണവും സരിത ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതൊന്നും നൽകാൻ ആഭ്യന്തരവകുപ്പ് തയ്യാറായില്ല.
മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ നടത്താൻ സരിത എത്തിയ ദിവസം ഇവർക്കൊപ്പം രണ്ടു പേരുണ്ടായിരുന്നത്ു മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. ഇവർ ബന്ധുക്കളാണെന്നാണ് സരിത അന്ന് വെളിപ്പെടുത്തിയിരുന്നത്.
ആലുവ ചെമ്പകശേരി ടെമ്പിൾ റോഡിലെ പെരിയാർ റെസിഡൻസി അപ്പാർട്ട്‌മെന്റിലെ 6എഫിലാണ് സരിത ഇപ്പോൾ താമസിക്കുന്നത്. കമ്മീഷന് മുന്നിലും കോടതിയിലും ഹാജരാകുമ്പോൾ സരിതയോടൊപ്പം സ്ഥിരമായി ഉണ്ടാകുന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. എറണാകുളത്തെ ക്വട്ടേഷൻ സംഘങ്ങളിലെ ചിലർ സരിതയുടെ സഹായത്തിനുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.

സോളാർ കേസുമായി സർക്കാരിനെതിരെ സധൈര്യം മുന്നോട്ട് പോകുന്ന സരിതയുടെ പിന്നിലെ ശക്തികളെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. സരിതയ്ക്കും സംഘങ്ങൾക്കും താമസസൗകര്യവും മറ്റും ഒരുക്കിക്കൊടുക്കുന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അതേസമയം താമസിക്കുന്ന അപ്പാർട്ട്‌മെന്റിലെ മറ്റു താമസക്കാർ കർശന നിബന്ധനകളാണു സരിതയ്ക്ക് മുന്നിൽ വച്ചിട്ടുള്ളത്. സരിതയും അമ്മയുമടങ്ങിയ കുടുംബമല്ലാതെ മറ്റാരും ഫൽറ്റിൽ താമസിക്കരുതെന്നാണ് പ്രധാന നിബന്ധന. ഇതിനെ തുടർന്നു ബന്ധുവെന്നു പറയുന്ന ആളടക്കം മറ്റുള്ളവർ പുറത്താണു താമസിക്കുന്നത്.

Top