മോദി സര്‍ക്കാരിന്റെ പുകഴ്ത്തി വീണ്ടും ശശി തരൂര്‍; വികസന പദ്ധതികളില്‍ മത വിവേചനം കണ്ടിട്ടില്ല

മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ മത വിവേചനം കണ്ടിട്ടില്ലെന്ന് ശശി തരൂര്‍ എം പി. ബിജെപിയുടെ വിവേചന രാഷ്ട്രീയത്തെക്കുറിച്ച് മോദിയോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്. പൗരത്വ നിയമഭേദഗതിയോട് വിയോജിപ്പുണ്ട്. മോദി സര്‍ക്കാരിനെക്കുറിച്ച് എപ്പോഴും നെഗറ്റീവ് പറഞ്ഞാല്‍ മതിയോ? രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതിയെന്നും ശശി തരൂര്‍ വ്യക്തമാക്കി

രാജ്യവും കേരളവും നന്നാകണം എന്നതാണ് എല്ലാവരുടെയും വിശ്വാസം. ആര് ജയിച്ചാലും അവര്‍ എല്ലാവരുടെയും ജനപ്രതിനിധിയാണ്. ശുചിത്വഭാരത പദ്ധതി അടക്കം മോദി സര്‍ക്കാരിന്റെ ചില പരിപാടികള്‍ക്ക് പിന്തുണയുണ്ട്. മന്ത്രിയായിരുന്നപ്പോള്‍ വകുപ്പിന് പുറത്തുള്ള വിഷയങ്ങളില്‍ സംസാരിക്കാന്‍ അധികാരമില്ലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി എം ശ്രീയില്‍ കാവിവല്‍ക്കരണം കാണുന്നില്ല. സിലബസില്‍ പ്രശ്നമുണ്ടെങ്കില്‍ സംസ്ഥാനം പുതിയ സിലബസ് നടപ്പാക്കിയാല്‍ പോരേ. നിക്ഷേപകര്‍ ആത്മഹത്യചെയ്ത ഏക സംസ്ഥാനം കേരളമാണ്. കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ നടപടിവേണം. കേരള സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ കേന്ദ്രസര്‍ക്കാര്‍ വികസനം നടപ്പാക്കി. തൊഴിലില്ലായ്മ ഇനിയും പരിഹരിക്കണം. യുപിഎ സര്‍ക്കാറിന്റെ പല പദ്ധതികളും മോദി സര്‍ക്കാര്‍ തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Top