മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കള്‍; തരൂരിന്റെ ട്വീറ്റിനെതിരെ പ്രതിഷേധവുമായി ബിജെപി

ന്യൂഡൽഹി:ശശി തരൂരിന്റെ ട്വീറ്റിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. രാജ്യത്ത് മിക്ക പ്രദേശങ്ങളിലും മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കളാണ എന്ന തരൂരിന്റെ ട്വീറ്റാണ് ഇപ്പോള്‍ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ബിജെപി നേതാക്കള്‍ ഇന്ത്യയില്‍ സമുദായിക സംഘര്‍ഷങ്ങള്‍ കുറയുന്നതായി അവകാശപ്പെടുന്നു. പക്ഷേ യഥാര്‍ത്ഥ്യങ്ങളുമായി അത് പൊരുത്തപ്പെടുന്നില്ലെന്നും ആണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാനാണ് തരൂര്‍ ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു.

അതേ സമയം ശശി തരൂരിന്‍റെ വിവാദപ്രസ്താവനകളില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി. അനാവശ്യപ്രസ്താവനകൾ ഒഴിവാക്കണമെന്ന് ശശി തരൂരിന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്. പ്രവർത്തകസമിതിയിൽ തരൂരിനെതിരെ വിമർശനമുയർന്ന സാഹചര്യത്തിലാണിത്.  ഇന്ത്യയിൽ പശുക്കൾ മുസ്ലിംങ്ങളെക്കാൾ സുരക്ഷിതരെന്ന തരൂരിൻറെ പുതിയ പ്രസ്താവനയും വിവാദമായി

ഹിന്ദു പാകിസ്ഥാൻ, ഹിന്ദു താലിബാൻ തുടങ്ങിയ ശശി തരൂരിൻറെ പ്രസ്താവനകൾ നേരത്തെ വിവാദമായിരുന്നു. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ പ്രസ്താവന പാർട്ടിക്ക് തിരിച്ചടിയായെന്ന വിമർശനം ഉയർന്നു. ഇതിനോട് പ്രതികരിച്ച രാഹുൽ ഗാന്ധി, അനാവശ്യ പ്രസ്താവനകൾ നടത്തി പാർട്ടിയുടെ സമരത്തെ ദുർബലമാക്കരുത് എന്ന മുന്നറിയിപ്പ് നല്‍കി.

ഒരു ഓൺലൈൻ മാധ്യമത്തിൽ ശശി തരൂർ എഴുതിയ ലേഖനമാണ്  ഇന്ന് വീണ്ടും വിവാദത്തിനിടയാക്കിയിരുന്നു. ബിജെപി അധികാരത്തിൽ എത്തിയ ശേഷം വർഗ്ഗീയ സംഘർഷങ്ങളിൽ മരിച്ചത് 389 പേർ. പശുവുമായി ബന്ധപ്പെട്ട അക്രമത്തിൽ 28 പേർക്ക് ജീവൻ പോയി. 139 പേർക്ക് പരിക്കേറ്റു. ഇതിൽ 86 ശതമാനവും മുസ്ലിംങ്ങളാണ്. ഇന്ത്യയിൽ പശുവാകുന്നതാണ് മുസ്ലിം ആകുന്നതിനെക്കാൾ സുരക്ഷിതം എന്നും തരൂർ പറഞ്ഞു. ന്യൂനപക്ഷ പ്രീണനമെന്ന് ആരോപിച്ച് ബിജെപി രംഗത്തു വന്നു.

തരൂരിൻറെ പ്രസ്താവന നേരത്തെ ദേശീയ തലത്തിൽ കോൺഗ്രസ് തള്ളിയിരുന്നു. സംസ്ഥാന നേതാക്കൾ തരൂരിൻറെ പിന്നിൽ ശക്തമായി നില്ക്കുമ്പോഴാണ് രാഹുൽ തന്നെ ഇതിനെതിരെ മുന്നറിയിപ്പ് നല്കുന്നത്.

Top