സിപിഎം നേതാവ് ശശികല റഹീമിന്റെ മരുമകൾ സുലേഖ തോമസ് യുക്തിവാദി സംഘത്തോടൊപ്പം ശബരിമലയിലേയ്ക്ക് പോകുന്നുവെന്ന ചാനൽ വാർത്ത !..പൊട്ടിത്തെറിച്ച് ശശികല റഹീം.വാർത്ത കാരണം പ്രശ്നങ്ങൾ നേരിടേണ്ടിവന്നാൽ അതിന് ഉത്തരവാദി ആ ചാനൽ ആയിരിക്കുമെന്ന് മുന്നറിയിപ്പ്

കൊച്ചി:യുക്തിവാദി സംഘത്തോടൊപ്പം സുലേഖ തോമസ് ശബരിമലയ്ക്ക് പോകുന്നുവെന്ന് ടിവിയില്‍ വ്യാജ വാര്‍ത്ത വന്നതിനെതിരെ സിപിഎം നേതാവ് ശശികല റഹീം .വ്യാജ വാർത്ത കാരണം പ്രശ്നങ്ങൾ നേരിടേണ്ടിവന്നാൽ അതിന് ഉത്തരവാദി ആ ചാനൽ ആയിരിക്കുമെന്ന് മുന്നറിയിപ്പും നൽകി !സുലേഖ തോമസ് ഇങ്ങനെയൊരു കാര്യം ആലോചിച്ചിട്ടു പോലുമില്ലെന്നും താന്‍ അവരെ ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പാക്കിയതാണെന്നും ശശികല റഹീം ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കുന്നു. യുക്തിവാദി സംഘത്തെ താന്‍ ബന്ധപ്പെട്ടപ്പോള്‍ അവരും ഈ വാര്‍ത്ത നിഷേധിച്ചെന്ന് ശശികല റഹീം പറഞ്ഞു. ശാരീരികമായ അവശതകള്‍ കാരണം വീടിനു പുറത്തിറങ്ങാനാകാതെ കഴിയുകയാണ് താനെന്നും ഈ വാര്‍ത്ത മൂലം തനിക്കോ തന്റെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരികയാണെങ്കില്‍ അതിനുത്തരവാദി പ്രസ്തുത ടിവിക്കായിരിക്കുമെന്ന് ശശികല റഹീം പറഞ്ഞു.

തന്റെ വീടിന്റെ പരിസരത്ത് ധാരാളം വിശ്വാസികളായ ഹിന്ദുക്കളുണ്ടെന്നും അവര്‍ക്കാര്‍ക്കും തന്നെപ്പറ്റി പരാതികളില്ലെന്നും എന്തുകൊണ്ടാണ് ടിവി ഇപ്പോള്‍ ഇത്തരമൊരു വാര്‍ത്ത പടച്ചു വിട്ടതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. തനിക്ക് ഇത് വലിയ വിഷമമായെന്നും എന്തിനാണ് തന്നെ ഇങ്ങനെ ഉപദ്രവിക്കുന്നതെന്ന് അറിയില്ലെന്നും ശശികല റഹീം വിശദീകരിക്കുന്നു.

Latest
Widgets Magazine