സൌദി ഇ ടൂറിസ്റ്റ് വിസ : ഇന്ത്യ പുറത്ത്

ശാലിനി

സൌദി : സൌദി ഇ ടൂറിസ്റ്റ് വിസയനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യ പുറത്ത് .ഷെന്‍ഗെന്‍ മേഖലയിലെ 25 രാജ്യങ്ങള്‍ , അമേരിക്ക,ജപ്പാന്‍,ചൈന,തായ്‌വാന്‍, സിംഗപ്പൂര്‍,മലേഷ്യ,ബ്രൂണെ,ആസ്ട്രേലിയ,ദക്ഷിണകൊറിയ,ദക്ഷിണാഫ്രിക്ക രാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത് .

വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് സൗദി ആഭ്യന്തര വിദേശ മന്ത്രാലയങ്ങളും സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജും ചേര്‍ന്നാണ് രൂപം നല്‍കിയത്. വിദേശികള്‍ക്ക് ഒറ്റക്ക് സന്ദര്‍ശിക്കുന്നതിന് വിസ അനുവദിക്കില്ല. അതേ സമയം വനിതകള്‍ക്ക് ടൂറിസ്റ്റ് വിസയ്ക്ക് നിരവധി വ്യവസ്ഥകളുണ്ട്.

ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ആ ഗ്രൂപ്പില്‍ ചുരുങ്ങിയത് നാലു പേരെങ്കിലും ഉണ്ടാവണം. അംഗീകൃത വിദേശ ടൂര്‍ ഓപറേറ്റര്‍മാരും സൗദിയില്‍ ലൈസന്‍സുള്ള ടൂര്‍ ഓപറേറ്റര്‍മാരും സഹകരിച്ചാണ് വിദേശ വിനോദ സഞ്ചാരികള്‍ക്കുള്ള യാത്രകള്‍ സംഘടിപ്പിക്കേണ്ടത്.

വിനോദ സഞ്ചാര ഗ്രൂപ്പ് സന്ദര്‍ശിക്കുന്ന പ്രദേശങ്ങള്‍,സഞ്ചരിക്കുന്ന റൂട്ടുകള്‍, സമയക്രമം എന്നിവയെല്ലാം മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ചാണ് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ഗ്രൂപ്പിനുള്ള അനുമതി സമ്പാദിക്കേണ്ടത്.

ആഭ്യന്തര വിദേശ മന്ത്രാലയങ്ങള്‍ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയും മറ്റും വ്യവസ്ഥകള്‍ പാലിച്ചുമാണ് ഗ്രൂപ്പുകള്‍ക്ക് വിസ അനുവദിക്കുക. കൂടാതെ സൗദി കമ്മിഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെരിറ്റേജ് അനുമതി നല്‍കുന്ന പ്രദേശങ്ങളിലും പ്രവിശ്യകളിലും മാത്രം സന്ദര്‍ശനം നടത്തുന്നതിനാണ് വിദേശ ടൂറിസ്റ്റുകള്‍ക്ക് അനുവാദമുണ്ടാവുക. മക്കയും മദീനയും സന്ദര്‍ശന പദ്ധതിയില്‍ ഉള്‍പ്പെടില്ല.

Top