പണയം വച്ച സ്വര്‍ണ്ണം ലോക്കറില്‍ കാണാനില്ല; പെരുമ്പാവൂരില്‍ എസ്ബിടി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: ബാങ്കില്‍ പണയം വെയ്ക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മറച്ചുവച്ചു തിരിമറി നടച്ചിയ ബാങ്ക് കാ്യഷറെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ വളയംചിരങ്ങര എസ്ബിറ്റി ശാഖ കേന്ദ്രീകരിച്ചു നടത്തിയ തട്ടിപ്പിലാണ് പെരുമ്പാവൂര്‍ നേടുംതോട് പുത്തന്‍ പീടികയില്‍ സാബിറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാര്‍ച്ചില്‍ ബാങ്കില്‍ പണം തിരിമറി നടത്തിയത്തിന് ഇയാളെ ബാങ്കില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ഇയാള്‍ ബാങ്കില്‍ ഹെഡ് കാഷ്യറായി ജോലി ചെയുന്ന സമയത്തു ഇയാളുടെ ബന്ധുക്കളുടെയും , സുഹൃത്തുകളുടെയും സ്വര്‍ണം ബാങ്കില്‍ പണയത്തിന് എടുത്തിരുന്നു. തുടര്‍ന്ന് പണയം സ്വീകരിച്ചു എന്നു വരുത്തി പുറത്തു കൂടുതല്‍ പണം കിട്ടുന്ന സ്വകാര്യ സ്വര്‍ണ ഇടപാട് സ്ഥാപങ്ങളില്‍ പണയം വയ്ക്കുകയായിരുന്നു ഇയാളുടെ രീതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുഹൃത്തുകളുടെയും, ബന്ധുക്കളുടെയും സ്വര്‍ണമാണ് ഇത്തരത്തില്‍ ബാങ്കില്‍ തന്നെ പണയം വച്ചു എന്ന വ്യാജേന ഇയാള്‍ തട്ടിപ്പു നടത്തിക്കൊണ്ടിരുന്നത്. പണയം എടുത്തു എന്ന് കാണിക്കാന്‍ ഇയാള്‍ വ്യാജ രസീതുകള്‍ ഇവര്‍ക്ക് കൊടുക്കും. പണം ബാങ്കില്‍ നിന്നു തന്നെ കൊടുക്കും. ഇതേ സ്വര്‍ണം മറ്റു സ്വകാര്യ ബാങ്കുകളില്‍ കൂടുതല്‍ തുകയ്ക്ക് അപ്പോള്‍ തന്നെ പണയം വച്ചു ബാങ്കിലെ ക്യാഷ് ഇയാള്‍ കൃത്യമാക്കും.
എന്നാല്‍ ഇയാള്‍ ജോലിചെയ്യുന്ന ശാഖയിലെ പണവുമായി ബന്ധപെട്ടു ഇയാള്‍ തിരിമറി നടത്തിയത് ബാങ്ക് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെ മാര്‍ച്ചില്‍ സസ്‌പെന്‍ഷനിലായി. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ തട്ടിപ്പു നടത്തിയതറിയാതെ പണയം വച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ വന്നവര്‍ ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പു കഥ ബാങ്കിലെ മാനേജര്‍ അടക്കമുള്ളവര്‍ അറിയുന്നത്.

പണയം വച്ച ആഭരണങ്ങള്‍ ലോക്കറില്‍ കാണാതായതിനെ തുടര്‍ന്നു സ്വര്‍ണ്ണ ഉടമകളും, ബാങ്കും പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് നാസിബിനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ബാങ്കിലെ ജോലിക്കു പുറമെ ഇയാള്‍ ഷെയര്‍ മാര്‍ക്കറ്റുകളില്‍ പണം നിക്ഷേപിച്ചിരുന്നു ഇതില്‍ വലിയ നഷ്ടം സംഭവിച്ചു  വലിയ കടക്കാരന്‍ ആയി മാറി. കടം തീര്‍ക്കാന്‍ ശമ്പളം മതിയാകാതെ വന്നപ്പോഴാണ് ബാങ്കില്‍ ഇരുന്നു ഇത്തരം തട്ടിപ്പുകള്‍ നടത്തിയത് എന്നാണ് പൊലീസിനു ഇയാള്‍ കൊടുത്ത മൊഴി.

Top