രണ്ടാം ക്ലാസുകാരിയെ പൊള്ളിച്ച സംഭവം പുറംലോകത്തറിയിച്ച ടീച്ചറിന്റെ പണി പോയി; സ്‌കൂളിന് പേരുദോഷമുണ്ടാക്കിയെന്ന് ആരോപണം

കൊല്ലം: രണ്ടാനമ്മയുടെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായ രണ്ടാം ക്ലാസ്സുകാരിയുടെ അവസ്ഥ പൊതുലോകത്തെ അറിയിച്ച ടീച്ചറുടെ ജോലി നഷ്ടമായി. തഴവ എവിജി എല്‍പി സ്‌കൂളിലെ താത്ക്കാലിക അദ്ധ്യാപിക രാജിയെയാണ് സ്‌കൂള്‍ അധികൃതര്‍ ജോലിയില് നിന്നും പുറത്താക്കിയത്. കുട്ടിയുടെ ദുരവസ്ഥ ലോകത്തെ അറിയിച്ചത് സ്‌കൂളിന് മാനക്കേടുണ്ടാക്കി എന്നാരോപിച്ചാണ് രാജിയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയത്.

കഴിഞ്ഞ ദിവസം സ്‌ക്കൂളില്‍ എച്ച് എം വിളിച്ചു ചേര്‍ത്ത അടിയന്തിര സ്റ്റാഫ് മീറ്റിങ്ങിലാണ് രാജിയെ പുറത്താക്കാന്‍ തീരുമാനിച്ചത്. വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത് ഏറെ പേരുദോഷം കേള്‍പ്പിച്ചു എന്നും മാധ്യമ പ്രവര്‍ത്തകരെ വിവരമാറിയക്കണ്ട കാര്യം ഇല്ലായിരുന്നു എന്നും വിമര്‍ശനം ഉയര്‍ന്നു. അതിനാല്‍ ഇനി സ്‌ക്കൂളില്‍ തുടരേണ്ട എന്ന നിര്‍ദ്ധേശിക്കുകയായിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്ന് ദിവസം മുന്‍പാണ് ശൂരനാട് കിടങ്ങയം ചെപ്പള്ളി തെക്കതില്‍ അനീഷിന്റെ മകളെ രണ്ടാനമ്മയായ ആര്യ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചത്. കിടക്കയില്‍ മൂത്രം ഒഴിച്ചതിനാണ് പൊള്ളിച്ചതെന്നാണ് കുട്ടി പറഞ്ഞത്. രണ്ടാഴ്ചയായി കുട്ടി ക്ലാസ്സില്‍ വരാതിരിക്കുകയായിരുന്നു. വീട്ടില്‍ വിളിച്ചു ചോദിച്ചപ്പോള്‍ പനിയാണെന്നും അതിനാലാണ് വരാത്തതെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. സ്‌ക്കൂളിലെത്തിയ കുട്ടി ആകെ ക്ഷീണിതയായിട്ടാണ് കണ്ടത്. അദ്ധ്യാപികയായ രാജി ചോദിച്ചപ്പോള്‍ പനിയാണെന്നായിരുന്നു പറഞ്ഞത്.

പിന്നീട് കുട്ടി കരയുന്നത് ശ്രദ്ധയില്‍പെട്ട രാജി എന്താണ് കാര്യം എന്ന് ചോദിച്ചു. കാലിലെ മുറിവില്‍ അടുത്തിരുന്ന കുട്ടി തട്ടിയപ്പോള്‍ വേദന വന്നു എന്നാണ് കുട്ടി പറഞ്ഞത്. മുറിവ് കാണട്ടെ എന്ന് പറഞ്ഞ് കുട്ടിയുടെ പാവാട ഉയര്‍ത്തി നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഇരു തുടകളും പൊള്ളി പടര്‍ന്നിരിക്കുന്നു. കൂടുതല്‍ പരിശോദിച്ചപ്പോള്‍ അരയ്ക്ക ചുറ്റും പൊള്ളലിന്റെ പാടുകളും പരിക്കും കണ്ടു. കുട്ടിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്.

രാജി ഉടന്‍ സ്‌ക്കൂള്‍ എച്ച എമ്മിനെ വിവരം അറിയിച്ചു. എന്നാല്‍ അവര്‍ കുട്ടിയെ വേഗം ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. ഇതോടെ വാര്‍ഡ് മെമ്പര്‍ വിപിനെ വിളിച്ചു വരുത്തുകയും ശിശു സംരക്ഷണ സമിതിയെ വിവരം അറിയിക്കുകയുമായിരുന്നു. അവരുടെ നിര്‍ദ്ധേശ പ്രകാരം കരുനാഗപ്പള്ളി പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

ഒരു വര്‍ഷമായി രാജി സ്‌ക്കൂളില്‍ അദ്ധ്യാപികയായി ജോലി നോക്കുന്നു. പിടിഎ ആണ് നിയമിച്ചത്. പീഡനമേറ്റ കുട്ടിയുമായി ഏറെ ആത്മ ബന്ധമുള്ളയാളായിരുന്നു ഇവര്‍. അതിനാലാണ് ഇക്കാര്യം വേഗം തന്നെ അധികാരികളുടെ മുന്നിലെത്തിച്ചത്. ഈ കുട്ടി അമ്മ എന്നാണ് തന്നെ വിളിച്ചിരുന്നതെന്നും രാജി പറയുന്നുണ്ട്.

അതേ സമയം രാജി ധിക്കാരപരമായി കാര്യങ്ങള്‍ ചെയ്തത് ചോദ്യം ചെയ്തതില്‍ പ്രതിഷേധിച്ച് ഇറങ്ങി പോയതാണ് എന്നാണ് സ്‌ക്കൂള്‍ അധികൃതര്‍ പറയുന്നത്. രാജി യെ പുറത്താകികയ സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.

Top