സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ അധ്യാപകനിയമനങ്ങൾ മരവിപ്പിക്കുന്നത് : വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കും ; അഡ്വ ബിജു പുന്നന്താനം

കോട്ടയം :
എയ്‌ഡഡ്‌ സ്കൂൾ അധ്യാപകനിയമനങ്ങൾ മരവിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കണം.അഡ്വ ബിജു പുന്നത്താനം .
കലാലയങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ ശ്രമങ്ങൾ നടക്കുമ്പോൾ അധ്യാപക നിയമനങ്ങൾ മരവിപ്പിക്കുന്ന സാഹചര്യം വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന്‌ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.ബിജൂ പുന്നത്താനം പറഞ്ഞു. ഭിന്നശേഷി സംവരണവിഷയത്തിൽ ഉണ്ടായിട്ടുള്ള അവ്യക്തതയാണ് പ്രശ്നങ്ങൾക്ക് കാരണം.നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള അനിശ്ചിതത്വം പരിഹരിക്കുന്നതിന് സർക്കാർ എത്രയും വേഗം നടപടി കൈക്കൊള്ളണം .ഈ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകിയതായും ബിജു പുന്നത്താനം പറഞ്ഞു.

Top