പോത്തിനെ കൊല്ലാതെ പോത്തിറച്ചി; കോഴിയെ കൊല്ലാതെ കോഴിയിറച്ചിയും കിട്ടും ! കൃത്രിമ ഇറച്ചികള്‍ ഉടന്‍ മാര്‍ക്കറ്റിലെത്തും

വാഷിങ്ടണ്‍: ഇറച്ചിക്കുവേണ്ടി മൃഗങ്ങളെ കൊല്ലാതെ തന്നെ ഭക്ഷണം റെഡിയാക്കാം. എന്തായാലും അങ്ങിനെ ഒരു  ആശയം കുറേ കാലമായി കേള്‍ക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ പ്രാവര്‍ത്തികമായതാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ വംശജയായ ഉമ എസ്. വലേതി അടങ്ങുന്ന സംഘമാണു ലാബുകളില്‍ വളര്‍ത്തിയെടുക്കുന്ന ഇറച്ചി അവതരിപ്പിച്ചത്. ഇവ കേടാകില്ലെന്നും ഗവേഷകര്‍പറയുന്നു. ഉമയും സംഘവും തയാറാക്കിയ ഇറച്ചി പാര്‍ശ്വഫലം ഉണ്ടാക്കില്ല. അപകടകരമായ ബാക്ടീരിയകളുടെ സാന്നിധ്യവും ഇതിലില്ല. ഏതു പക്ഷി/മൃഗത്തിന്റെ ഇറച്ചിയും ഗവേഷണശാലയില്‍ കൃത്രിമമായി ഉണ്ടാക്കാം. ഇവയുടെ ഏതാനും കോശങ്ങള്‍ സംഘടിപ്പിക്കുകയാണ് ആദ്യഘട്ടം.

കോശങ്ങള്‍ക്ക് പിന്നീട് ഓക്‌സിജനും പോഷകങ്ങളും ലഭ്യമാക്കും. ഗവേഷണശാലയില്‍ ഒന്‍പത് മുതല്‍ 21 ദിവസം കൊണ്ട് ഇറച്ചി വളര്‍ത്തിയെടുക്കാം.കാള, പന്നി, കോഴി എന്നിവയുടെ മാംസം ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു വളര്‍ത്തിയെടുത്തിട്ടുണ്ട്.മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇങ്ങനെ തയാറാക്കുന്ന ഇറച്ചി വിപണിയിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു. മേയോ ക്ലിനിക്കില്‍ പരിശീലനം ലഭിച്ച ഹൃദ്രോഗ വിദഗ്ധനായ ഉമ മിനെസോട്ട സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ കൂടിയാണ്.

Top