സെക്രട്ടറിയേറ്റിലെ തീപിടുത്തം : കോട്ടയത്ത് ബി.ജെ.പി പ്രതിഷേധപ്രകടനം നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: സ്വർണ്ണക്കടത്ത് കേസ്സുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ ഇന്നലെ ബോധപൂർവ്വം നശിപ്പിച്ചാലും പിണറായി ഭരണത്തിൻ്റെ അവസാനമെത്തിയെന്ന് ബി.ജെ.പി മദ്ധ്യമേഖലാസെക്രട്ടറി ടി.എൻ ഹരികുമാർ പറഞ്ഞു.

സർക്കാരിൻ്റെ കള്ളത്തരത്തിനെതിരെ പ്രതികരിക്കുന്നവരെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കാനാണ് തിരുമാനമെങ്കിൽ കേരളത്തിലെ ജയിലുകൾ നിറയ്ക്കാൻ എല്ലാ ബി.ജെ.പി പ്രവർത്തകരും മുന്നിട്ടിറങ്ങുമെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു.

കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനത്തിൻ്റെ അടിസ്ഥാനത്തിൽ കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

ബി.ജെ.പി കോട്ടയം നിയോജക മണ്ഡലം പ്രസിഡൻ്റ് അനിൽകുമാർ ടി.ആർ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ യുവമോർച്ച സംസ്ഥാന വൈ. പ്രസിഡൻ്റ് അഖിൽ രവീന്ദ്രൻ, നിയോജക മണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ്,

വൈ. പ്രസിഡൻ്റുമാരായ സന്തോഷ്കുമാർ, അനീഷ് കല്ലേലിൽ, ട്രഷറർ വിനു ആർ മോഹൻ,ജില്ലാ കമ്മിറ്റി അംഗം വരപ്രസാദ്, എസ്.സി മോർച്ച ജില്ലാ ട്രഷറർ സന്തോഷ് ശ്രി വത്സo, നേതാക്കളായ സുരാജ്, ബിജുകുമാർ പി.എസ്., ഹരി കിഴക്കേക്കുറ്റ്,രാജേഷ് ചെറിയമOo, പ്രവീൺ നട്ടാശ്ശേരി, ആർ.രാജു തുടങ്ങിയവർ സംസാരിച്ചു

Top