ലീഗും കോൺഗ്രസും സിപിഎമ്മും വെട്ടിലായി !!ജോളിയുമായി പണമിടപാട് നടത്തിയെന്ന് സമ്മതിച്ച് ലീഗ് നേതാവ്; ഭൂനികുതി അടയ്ക്കാൻ ശ്രമിച്ചു

കോഴിക്കോട്:കൂടാത്തതായി സീരിയൽ വധക്കേസിൽ രാഷ്ട്രീയ പാർട്ടികളും പ്രതിസന്ധിയിൽ . കേ സിലെ മുഖ്യപ്രതി ജോളി വ്യാജ ഒസ്യത്തുണ്ടാക്കി കൈക്കലാക്കാൻ ശ്രമിച്ച ഭൂമിയുടെ നികുതി അടയ്ക്കാൻ താൻ പോയിരുന്നതായി സമ്മതിച്ച് മുസ്ലീം ലീഗ് നേതാവ് ഇമ്പിച്ചി മൊയ്ദീൻ. എന്നാൽ എന്തോ പ്രശ്നം ഉള്ള ഭൂമിയാണെന്ന് വില്ലേജ് ഓഫീസിൽ നിന്നും അറിയിച്ചതിനാൽ നികുതി അടയ്ക്കാൻ സാധിച്ചില്ലെന്നും ഇമ്പിച്ചി മൊയ്ദീൻ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. രണ്ടരക്കൊല്ലം മുമ്പ് ജോളിയിൽ നിന്നും അമ്പതിനായിരം രൂപ കടം വാങ്ങിയിരുന്നെന്നും 3 തവണയായി ഇത് തിരികെ നൽകിയെന്നും ഇമ്പിച്ചി മൊയ്ദീൻ വ്യക്തമാക്കി. ലീഗിന്റെ ശാഖാ പ്രസിഡന്റാണ് ഇമ്പിച്ചി മൊയ്തീൻ.

ഒരു അയൽവാസി വഴിയാണ് ജോളിയെ പരിചയപ്പെടുന്നത്. മകന് വിദേശത്തേയ്ക്ക് പോകാൻ അമ്പതിനായിരം രൂപ ആവശ്യമായിരുന്നു. ഇത് തരാമെന്നേറ്റ ആൾ അവസാന നിമിഷം കൈയ്യൊഴിഞ്ഞു. ഇതോടെയാണ് അയൽവാസിയുടെ നിർദ്ദേശ പ്രകാരം ജോളിയോട് പണം ആവശ്യപ്പെട്ടത്. അന്ന് ജോളിയെ കണ്ടപ്പോൾ തന്നെ അവർ പണം നൽകുകയായിരുന്നു. 3 തവണയായി ഇത് തിരിച്ച് നൽകുകയും ചെയ്തെന്ന് ഇമ്പിച്ചി മൊയ്ദീൻ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോളിയുടെ ഫോണിൽ നിന്നും നിരവധി തവണ ഇമ്പിച്ചി മൊയ്ദീനെ വിളിച്ചതിന്റെ തെളിവുകളുണ്ട്. ജോളിയുടെ വീട്ടിൽ കരണ്ട് പോവുകയോ മോട്ടോർ കേടാവുകയോ ചെയ്യുമ്പോൾ സഹായത്തിനായി ആളെ വിളിച്ചു കൊടുക്കും. അത്ര മാത്രമെയുള്ളുവെന്നും ഇമ്പിച്ചി മൊയ്ദീൻ പറയുന്നു. ക്രൈം ബ്രാഞ്ച് സംഘം ഇമ്പിച്ചി മൊയ്ദീന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസിൽ നികുതി അടയ്ക്കാനായി താൻ പോയപ്പോൾ തന്റെ ഭൂമിയുടെ നികുതി കൂടി അടയ്ക്കാമോ എന്ന് ജോളി ആവശ്യപ്പെടുകയായിരുന്നു. അവിടെ ചെന്നപ്പോൾ ഇത് എന്തോ തർക്കം നിലനിൽക്കുന്ന കേസാണെന്നും നികുതി അടയ്ക്കാൻ സാധിക്കില്ലെന്നും അറിയിക്കുകയായിരുന്നു. അതിനാൽ നികുതി അടയ്ക്കാതെ മടങ്ങി പോവുകയായിരുന്നുവെന്നും ഇമ്പിച്ചി മൊയ്ദീൻ വ്യക്തമാക്കി. കൂടത്തായി കൂട്ടകൊലപാതകങ്ങളെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ഇമ്പിച്ചി മൊയ്ദീൻ പറയുന്നു.

അതേസമയം ജോളിയെ സഹായിക്കാനോ പുറത്തിറക്കാനോ തങ്ങള്‍ ശ്രമിക്കില്ലെന്നു വ്യക്തമാക്കി നേരത്തേ ജോളിയുടെ സഹോദരന്‍ നോബി രംഗത്തെത്തിയിരുന്നു. റോയിയുടെ മരണശേഷം ഒസ്യത്തിന്റെ രേഖകള്‍ ജോളി തങ്ങളെ കാണിച്ചിരുന്നെന്നും അതു വ്യാജമെന്നു തോന്നിയതിനാല്‍ ജോളിയെ വഴക്കു പറഞ്ഞാണു തിരിച്ചുപോന്നതെന്നും നോബി പറഞ്ഞു.

‘റോയിയുടെ മരണശേഷം സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തന്റെ സഹോദരങ്ങളും അളിയന്‍ ജോണിയും കൂടത്തായിയില്‍ പോയിരുന്നു. ഒസ്യത്തിന്റെ രേഖകള്‍ ജോളി കാണിക്കുകയും ചെയ്തു.എന്നാല്‍ അതു വ്യാജമെന്നു തോന്നിയതിനാല്‍ ജോളിയെ വഴക്കു പറഞ്ഞാണു തിരിച്ചുപോന്നത്. സ്വത്തുതട്ടിപ്പിനെയും കൊലപാതകങ്ങളെയും കുറിച്ച് ഒന്നുമറിയില്ല. എന്നാല്‍ ജോളിയെ കേസില്‍ സഹായിക്കാനോ പുറത്തിറക്കാനോ ഞങ്ങളുണ്ടാവില്ല.’- നോബി പറഞ്ഞു.

പണമാവശ്യപ്പെട്ട് ജോളി തന്നെയും അച്ഛനെയും വിളിക്കുമായിരുന്നെന്നും നോബി പറഞ്ഞു. ‘ജോളിയുടെ ധൂര്‍ത്ത് അറിയാവുന്നതിനാല്‍ മക്കളുടെ അക്കൗണ്ടിലേക്കാണു പണമിട്ടിരുന്നത്. രണ്ടാഴ്ച മുന്‍പു വീട്ടിലെത്തിയപ്പോഴും അച്ഛനില്‍ നിന്നു പണം വാങ്ങിയാണു പോയത്.’- നോബി പറഞ്ഞു.

അതിനിടെ ജോളിയെ സ്വത്ത് തട്ടിയെടുക്കാൻ സഹായിച്ചത് പ്ര​ദേശത്തെ കോൺഗ്രസ്‌, മുസ്ലിംലീഗ്‌ നേതാക്കളെന്ന് സൂചന കിട്ടിയിട്ടുണ്ട് .ഒരു ഡിസിസി ഭാരവാഹി വ്യാജരേഖ ചമയ്ക്കാൻ ജോളിക്ക് ഒത്താശ ചെയ്തതായാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. ഒസ്യത്ത്‌ തയ്യാറാക്കുന്നതിലുൾപ്പെടെ ഇയാളുടെ സഹായം ലഭിച്ചതായാണ്‌ വിവരം. ജോളിയുമായി ഇദ്ദേഹത്തിന്‌ സാമ്പത്തിക ഇടപാടുള്ളതായും സംശയിക്കുന്നു.

ലീഗ്‌ നേതാവിനും ഇവരുമായി അടുത്തബന്ധമുള്ളതായാണ്‌ വിവരം. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇതിലൊരാൾ ജോളിയ്ക്ക് നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് പൊലീസ് കണ്ടെടുത്തു. എന്തിനാണ് ഈ പണം നൽകിയതെന്നറിയാൻ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഢാലോചന ആസൂത്രണം ചെയ്തത് ഈ സംഘമാണെന്ന നി​ഗമനത്തിലാണ് പൊലീസ്. ജോളി ഇവരുടെ സഹായത്തോടെ ഉണ്ടാക്കിയ വ്യാജവിൽപ്പത്രമാണ്‌ തെളിവായി പൊലീസ് മുമ്പോട്ട് വയ്‌ക്കുന്നത്. വിൽപ്പത്രത്തിൽ ഒപ്പിട്ട സാക്ഷികളിലേക്കും അന്വേഷണം നീണ്ടു.

 

Top