കന്യാസ്ത്രീകൾക്കു പിന്നാലെ സഭയുടെ ക്രൂരതയ്ക്ക് ഇരയായി പിഞ്ചു കുഞ്ഞും: കന്യാസ്ത്രീകളെ വീഴ്ത്തിയ കിണറിനു പകരം ശ്രേയയെ കൊന്നു തള്ളിയത് കുളത്തിൽ; ക്രൈം ബ്രാഞ്ചും ലോക്കൽപൊലീസും മുക്കിയ കേസിൽ തുമ്പ് പുറത്തു കൊണ്ടു വന്ന് സി.ബി.ഐ

ആലപ്പുഴ: കന്യാസ്ത്രീകളെ പീഡിപ്പിക്കുകയും, തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാതിരിക്കുന്നവരെ കൊന്ന് കിണറ്റിൽ തള്ളുകയും ചെയ്യുന്ന സഭയുടെയും പട്ടക്കാരുടെയും പട്ടികയിലേയ്ക്ക് ഒരു ഏഴാം ക്ലാസുകാരി കൂടി. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ ശ്രേയ കേസിലാണ് 10 വർഷങ്ങൾക്ക് ശേഷം കുറ്റപത്രം സമർപ്പിച്ച് സി ബി ഐ അന്വേഷണ സംഘം സത്യം പുറത്തു കൊണ്ടു വന്നത്. ആലപ്പുഴ കൈതവന അക്സപ്റ്റ് കൃപാ ഭവനിൽ നടന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയയുടെ മരണം ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ലോക്കൽ പൊലീസ് കിണഞ്ഞ് ശ്രമിച്ചിരുന്നു. സംഭവത്തിൽ പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത്.

സൺഡേ സ്‌ക്കൂൾ ക്യാമ്പ് നടത്തിപ്പുകാരനുമായ ഫാ. മാത്തുക്കുട്ടി മുന്നാറ്റിന്മുഖം, ക്യാമ്പ് നടത്തിപ്പുകാരി റെജിയെന്നറിയപ്പെടുന്ന സിസ്റ്റർ സ്നേഹ മറിയ എന്നിവരെ ഒന്നും രണ്ടും പ്രതികളായി ചേർത്താണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറ്റപത്രത്തിൽ മജിസ്‌ട്രേട്ട് ചൊവ്വാഴ്ച ഉത്തരവ് പ്രസ്താവിക്കും. 2010 ഒക്ടോബർ 17 നാണ് സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ സംഭവം നടന്നത്. ആലപ്പുഴ കൈതവന ഏഴരപ്പറയിൽ ബെന്നിയുടെയും സുജയുടെയുടെയും മകളും ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ 13 വയസ്സുകാരി ശ്രേയയാണ് കൊല്ലപ്പെട്ടത്. സൺഡേ സ്‌കൂൾ വ്യക്തിത്വ വികസന ക്യാമ്ബിൽ പങ്കെടുക്കാനെത്തിയ 11 അംഗ വിദ്യാർത്ഥി സംഘത്തിലെ ഒരാളായിരുന്നു ശ്രേയ. വളപ്പിനുള്ളിലെ കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ കുട്ടിയെ മൂന്നാംപക്കം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ശ്രേയക്ക് ഉറക്കത്തിൽ എണീറ്റു നടക്കുന്ന സ്വഭാവമുണ്ട് എന്ന് വരുത്തിത്തീർക്കാൻ കുട്ടി രാത്രി നടന്ന് കുളത്തിൽ വീണ് മുങ്ങി മരിച്ചെന്ന തരത്തിൽ മഠത്തിലുള്ളവർ പ്രചരിപ്പിച്ചു. ഉറക്കത്തിൽ കുട്ടി തനിയെ നടന്ന് മുറ്റത്ത് കുറച്ച് ദൂരെയുള്ള കിണറ്റിൽ വീണ് മുങ്ങിമരിച്ചെന്നായിരുന്നു ഇവർ പ്രചരിപ്പിച്ചത്. എന്നാൽ, നാട്ടുകാരും മാതാപിതാക്കളും ഈ ആരോപണം ശക്തമായി എതിർക്കുകയാണ് ചെയ്തത്.

കുളത്തിൽ ചെന്ന് വീഴണമെങ്കിൽ പല വഴികളും ജലസംഭരണി ടാങ്കും മറ്റു പല വഴികളും കുട്ടി തരണം ചെയ്താൽ മാത്രമേ കുളത്തിന്റെ സമീപത്തെങ്കിലും എത്താൻ സാധിക്കുകയുള്ളു. ഉറക്കത്തിൽ നടക്കുമ്‌ബോൾ ഇതിൽ ഏതിലെങ്കിലും തട്ടിത്തടഞ്ഞ് കുട്ടി വീഴാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പറഞ്ഞു. കൃപാ ഭവന്റെ വിപുലമായ സ്വാധീനമുപയോഗിച്ച് അന്വേഷണം തടയപ്പെട്ട് കേസ് അട്ടിമറിച്ചതായി ആരോപണമുയർന്നിരുന്നു.

റീ ഇൻക്വസ്റ്റ് (പ്രേത വിചാരണ) നടത്തിയപ്പോഴാണ് ഇതുസംബന്ധിച്ച പല കാര്യങ്ങളും സി ബി ഐയ്ക്ക് മനസിലായത്. ഈ കേസിലാണ് ഇപ്പോൾ സുപ്രധാന വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

Top