സെക്​സ് സുഖം മാത്രമല്ല കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു, ശാരീരികമായും മാനസികമായും ആരോഗ്യം തരുന്നു.

   രതി താത്കാലികമായ സുഖം മാത്രമല്ല നല്‍കുന്നത്. ശാരീരികമായും മാനസികമായും ഇത്      ആരോഗ്യവും നല്‍കുന്നു.

1.ലൈംഗികത വെറുക്കപെ്പടേണ്ട പദമല്‌ള.അതിനെച്ചൊല്‌ളി അനാവശ്യമായ പാപബോധവും വേണ്ട.പകെഷ ഒന്നുണ്ട്,അത് മാനസികവും ശാരീരികവുമായി ആരോഗ്യകരമായിരിക്കണം.ആരോഗ്യകരമായ രതിക്ക് ഏറെ ഗുണഫലങ്ങളുണ്ട്. രതിശരീരത്തിന് പലവിധത്തില്‍ ഗുണകരമാകുന്നതായി ആരോഗ്യവിദഗ്ദര്‍ സാകഷ്യപെ്പടുത്തുന്നു. മനസ്‌സിനെ സ്വച്ഛശാന്തമാക്കുന്നുന്നതില്‍ രതിക്കുള്ള പങ്കും മനശ്ശാസ്ത്രജ്ഞരും വിശദീകരിക്കുന്നുണ്ട്.sex_superbug_
2. രകതസമ്മര്‍ദ്ദം കുറയ്ക്കുന്നു.
രകതസമ്മര്‍ദ്ദവും മനോസ്‌സംഘര്‍ഷവും കുറയ്ക്കുന്നുവെന്നതാണ് രതിയുടെ പ്രധാന ഗുണവശം. സ്‌കോട്‌ലാന്‍ഡില്‍ നടന്ന ഒരു പഠനത്തില്‍, രണ്ടുജോഡി പുരുഷന്മാരെയും സ്ത്രീകളെയും നിരീകഷണവിധേയമാക്കി. പൊതുവേദിയെ അഭിമുഖീകരിക്കുന്ന സമയത്തുണ്ടാകുന്ന രകതസമ്മര്‍ദ്ദം അളന്നപേ്പാള്‍ ലൈഗീകത ആസ്വദിക്കുന്നവരില്‍ സമ്മര്‍ദ്ദം കുറവാണെന്ന് കണ്ടെത്തി. കൂടുതല്‍ തവണ പങ്കാളിയുമായി ബന്ധപെ്പടുന്നവരില്‍ രകതസമ്മര്‍ദ്ദം ആരോഗ്യകരമായ നിലയിലാണെന്ന് തെളിഞ്ഞു.
3. പ്രതിരോധം വര്‍ധിപ്പിക്കുന്നു.
നല്‌ള ലൈംഗീകാരോഗ്യം മെച്ചപെ്പട്ട ശാരീരികാരോഗ്യത്തെ സൂചിപ്പിക്കുന്നു.ആഴ്ചയില്‍ ഒന്നോ,രണ്ടോതവണ ലൈംഗിക ബന്ധത്തിലേര്‍പെ്പടുന്നവരില്‍ ഇമ്യൂണോഗേ്‌ളാബിന്‍ എന്ന ആന്റിബോഡിയുടെ സാന്നിധ്യം ഉയര്‍ന്ന നിലയില്‍ കണ്ടുവരുന്നു. ജലദോഷം, മറ്റു വൈറസ് ബാധകള്‍ ഇവയില്‍നിന്ന് രകഷനേടാന്‍ ഇത് ഉപകരിക്കും.
4.കലോറി എരിച്ചുകളയുന്നു.

ശരീരത്തില്‍ ഉപയോഗിക്കപെ്പടാതെ കിടക്കുന്ന ഊര്‍ജ്ജമാണ് മിക്ക ജീവിതശൈലീരോഗങ്ങള്‍ക്കും പിന്നില്‍. 30 മിനുട്ട് ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് 85 കലോറി എരിച്ചുകളയാമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ചുരുക്കത്തില്‍ അരക്കിലോ തൂക്കം കുറയ്ക്കാന്‍ 42 തവണത്തെ ലൈംഗികബന്ധം മതിയാവും.
5.ഹൃദയാരോഗ്യം വര്‍ധിക്കുന്നു.
പ്രായം ചെല്‌ളുമ്പോഴുള്ള രതി ഹൃദായാഘാതമുണ്ടാക്കുമോയെന്ന് പലരും ഭയക്കുന്നു. ഇതു തെറ്റാണ്. ഹൃദയത്തിനും രകതധമനികള്‍ക്കും ആരോഗ്യകരമാണ് ലൈംഗികതയെന്ന് ആരോഗ്യവിദഗ്ദര്‍ സാകഷ്യപെ്പടുത്തുന്നു.മാസത്തില്‍ ഒരു തവണ മാത്രം ബന്ധപെ്പടുന്നവരെ അപേകഷിച്ച് ആഴ്ചയില്‍ ഒന്നോരണ്ടോ തവണ ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത പകുതി കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
6.ആത്മവിശ്വാസം വളര്‍ത്തുന്നു
രതിയുണ്ടാക്കുന്ന മനോനിലകളെപ്പറ്റി പഠിച്ച ടെക്‌സാസ് സര്‍വകലാശാലയിലെ ഗവേഷകര്‍ക്ക് കണ്ടെത്താനായ ഒരു കാര്യം ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ രതിക്കുള്ള പങ്കാണ്. ഇനി നിലവില്‍ ആത്മവശ്വാസത്തെടെയിരിക്കുന്നവരില്‍ അതു വളര്‍ത്താന്‍ ലൈംഗികതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും വ്യകതമായി. പലര്‍ക്കും തന്നെക്കുറിച്ച് ആത്മാഭിമാനം തോന്നുന്നവേളയാണിതെന്നും മനശ്ശാസ്ത്രജ്ഞര്‍ പറയുന്നു.
7. അടുപ്പം വര്‍ധിപ്പിക്കുന്നു.
രതിയുടെ വേളയില്‍ ശരീരത്തിലുണ്ടാകുന്ന ഓക്‌സിടോസിന്‍ പങ്കാളികള്‍ക്കിടയിലുള്ള പ്രണയം വര്‍ധിപ്പിക്കുന്നു. ഓക്‌സിടോസിന്റെ അളവു വര്‍ധിക്കുമ്പോള്‍ ഇണയോട് കൂടുതല്‍ ഹൃദയാലുത്വം തോന്നും. നോര്‍ത്ത് കരോലിന,പിറ്റ്‌സ് ബര്‍ഗ് എന്നീ സര്‍വകലാശാലകളിലെ ഗവേഷകര്‍ സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യകതമായിട്ടുണ്ട്. ‘ജീവിത പങ്കാളിയോട് പതിവിലുമേറെ സ്‌നേഹം തോന്നുന്നുവെങ്കില്‍ അതിന്റെ ക്രെഡിറ്റ് രതിക്ക് നല്‍കണം’ ഗവേഷകര്‍ പറയുന്നു.
8.വേദനാസംഹാരി.
രതിയുടെ വേളയില്‍ ഉത്പാദിപ്പിക്കപെ്പടുന്ന ഒക്‌സിടോസിന്‍ ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ സ്രവിക്കാന്‍ കാരണമാകുന്നു. ഇത് വേദനാസംഹാരിയുടെ ഗുണം ചെയ്യും. തലവേദന,സന്ധിവാതം എന്നിവ അനുഭവിക്കുന്നവരില്‍ രതിക്കു ശേഷം വേദനകുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.
9. കാന്‍സര്‍ സാധ്യത കുറയ്ക്കും.
ശുക്‌ളവിസര്‍ജ്ജനത്തിനുള്ള അവസരമുണ്ടാകുന്നത് പുരുഷന്മാരില്‍ മൂത്രപിണ്ഡസഞ്ചിയില്‍ കാന്‍സറുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനഫലങ്ങള്‍ പറയുന്നു. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ മാസത്തില്‍ 20 തവണ ശുക്‌ളവിസര്‍ജ്ജനം നടന്നവരില്‍ പ്രായമാകുമ്പോള്‍ മൂത്രപിണ്ഡസഞ്ചിയില്‍ കാന്‍സറുണ്ടാകുന്നത് കുറവാണെന്ന് തെളിഞ്ഞു.
10. പേശികള്‍ക്ക് ബലംനല്‍കുന്നു.
ലൈംഗീകബന്ധത്തിനിടയിലുണ്ടാകുന്ന പേശികളുടെ സങ്കോചവികാസം സ്ത്രീകളുടെ വസ്തി(ുലഹ്ശര) പ്രദേശത്തെ പേശികള്‍ക്ക് ബലം നല്‍കും. പ്രായമാകുമ്പോള്‍ പേശികളുടെ ബലകഷയം മൂലം അറിയാതെ മൂത്രം പോകുന്നതുപോലുള്ള അവസ്ഥ ഇതുവഴി ഒഴിവാക്കാന്‍ കഴിയും. വസ്തിപേശികളുടെ സങ്കോചവികാസം സ്വയം പരിശീലിക്കുന്ന ‘കെഗല്‍ എക്‌സര്‍സൈസും’ ഇതിന് പരിഹാരമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top