രണ്ടാം മാസത്തില്‍ ഗര്‍ഭഛിദ്രം നടത്തി, നല്‍കിയത് അപകടകരമായ മരുന്നുകള്‍’; രാഹുലിനെതിരായ പരാതിയില്‍ ഗുരുതര ആരോപണം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതിയില്‍ ഗുരുതര ആരോപണവുമായി യുവതി. രണ്ടാം മാസത്തിലാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും മാനസികമായി തളര്‍ന്നുപോയെന്നും പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം മെഡിക്കല്‍ രേഖകള്‍ കഴിഞ്ഞ ദിവസം തന്നെ ശേഖരിച്ചിരുന്നു. മേയ് 30നാണ് യുവതി മരുന്ന് കഴിച്ചത്. ശേഷം? ഗുരുതര രക്തസ്രാവമുണ്ടായെന്നും ചികിത്സാ രേഖകളില്‍ പറയുന്നുണ്ട്.

രണ്ട് മരുന്നുകളാണ് ഗര്‍ഭഛിദ്രത്തിനായി യുവതിക്ക് നല്‍കിയത്. രക്തസ്രാവത്തിനു ശേഷം പരാതിക്കാരി സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു.യുവതിക്ക് ഗര്‍ഭഛിദ്രത്തിനായി അപകടകരമായ മരുന്നുകളാണ് നല്‍കിയതെന്ന് ഡോക്ടറും മൊഴി നല്‍കി. ഇതിന്റെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം, യുവതി പരാതിക്ക് നല്‍കിയതിനുപിന്നാലെ ഒളിവില്‍പ്പോയ മുങ്ങിയ രാഹുലും സുഹൃത്ത് ജോബിന്‍ ജോസഫിനെയും കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നാണ് വാദം.കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ വഞ്ചിയൂരെത്തി വക്കാലത്തില്‍ ഒപ്പിട്ടെന്ന പ്രചാരണവും പൊലീസ് തള്ളുകയാണ്. എല്ലാ ജില്ലകളിലും അന്വേഷണം നടത്താന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിര്‍ദ്ദേശം നല്‍കി. അതിനിടെ യുവതിക്ക് പൊലീസ് സംരക്ഷണമൊരുക്കിയിട്ടുണ്ട്. പീഡനം നടന്ന ഫ്‌ലാറ്റിലെത്തി പൊലീസ് മഹസര്‍ രേഖപ്പെടുത്തി. കൂടുതല്‍ സാക്ഷികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം.ആദ്യവിവാഹബന്ധം ഒഴിഞ്ഞ ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടതെന്നാണ് യുവതി മൊഴി നല്‍കിയത്.

2024ഓഗസ്റ്റ് 22ന് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. നാലു ദിവസം മാത്രമാണ് ഒന്നിച്ച് കഴിഞ്ഞത്. ഒരു മാസത്തിനുള്ളില്‍ ബന്ധം ഒഴിഞ്ഞു. രാഹുലുമായി പരിചയപ്പെടുന്നത് വിവാഹബന്ധം ഒഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമാണെന്നും മൊഴിയിലുണ്ട്

Top