ശബരിമലയിൽ യുവതികളെ എത്തിക്കാൻ സംഘപരിവാർ നീക്കം

മേടമാസ-വിഷു പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ തെരഞ്ഞെടുപ്പ് തിയ്യതിയോടനുബന്ധിച്ച് ശബരിമലയിൽ യുവതികളെ എത്തിക്കാൻ സംഘപരിവാർ നീക്കം നടത്തുന്നതായി ആരോപണം. നവോത്ഥാന കേരളം കൂട്ടായ്മയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വൈകാരികമായി വോട്ടർമാരെ സ്വാധീനിക്കാതിരിക്കാനാണ് നവോത്ഥാന കേരളം കൂട്ടായ്മ തെരഞ്ഞെടുപ്പുവരെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഇടപെടലുകളിൽനിന്നും വിട്ടുനിൽക്കുന്നത്.
തങ്ങളുടെ നിലപാട് മനസിലാക്കി കേരളത്തിൽനിന്നോ പുറത്തുനിന്നോ യുവതികളെ എത്തിച്ച് സംഘർഷം ഉണ്ടാക്കാൻ കഴിയുമോയെന്നാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും ഈ നീക്കത്തെ ഗൌരവതരമായി കാണണമെന്നും നവോത്ഥാന കേരളം കൂട്ടായ്മ വ്യക്തമാക്കി.

Top