ശാലിനിയുമായി പ്രണയത്തിലാണെന്ന് അറിയാതെ അജിത്തിനോട് പറഞ്ഞ ഒരു കാര്യത്തെക്കുറിച്ച് നടനും സംവിധായകനുമായ രമേശ് ഖന്ന…

അജിത്തും ശാലിനിയും അവരുടെ വിവാഹത്തിന് മുമ്പ്പ്രണയത്തിലായിരുന്ന സമയത്ത് അജിത്തിന്റെ മുമ്പില്‍ തനിക്ക് സംഭവിച്ച ഒരു അബദ്ധത്തെക്കുറിച്ച് നടനും സംവിധായകനുമായ രമേശ് ഖന്ന പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്ക് കൗതുകമായിരിക്കുന്നത്. തമിഴ് നടന്‍ അജിത്തും സംവിധായകനും നടനുമായ രമേശ് ഖന്നയും സുഹൃത്തുക്കളാണ്.

എന്നാല്‍ രമേശ് പോലുമറിയാതെയായിരുന്നു അജിത്തിന്റെയും ശാലിനിയുടെയും പ്രണയം. അജിത്തും ശാലിനിയും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് അമര്‍ക്കളം. രമേശ് ഖന്നയും ചിത്രത്തില്‍ അജിത്തിനൊപ്പമുണ്ടായിരുന്നു. അജിത്തിന്റെ പ്രണയരഹസ്യമൊന്നുമറിയാതെ താന്‍ പറഞ്ഞ അബദ്ധത്തെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രമേശ് മനസ് തുറന്നു. രമേശിന്റെ വാക്കുകളിങ്ങനെ; അജിത്തും ശാലിനിയും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യമൊന്നും എനിക്ക് ആ ചിത്രത്തിന്റെ സമയത്ത് അറിയില്ലായിരുന്നു. വിവാഹകാര്യത്തെക്കുറിച്ചൊക്കെ പൊതുവായി സംസാരിച്ച കൂട്ടത്തില്‍ ഇതൊന്നും അറിയാതെ ഞാന്‍ അജിത്തിനോട് ഒരു സിനിമ നടിയെ വിവാഹം കഴിക്കരുതെന്ന് പറഞ്ഞു.

രണ്ടുപേരും താരങ്ങളായാല്‍ വിവാഹമോചനത്തിന് സാധ്യതയുണ്ട്. ഒരു സാധാരണ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞു. തലകുലുക്കി ചെറുചിരിയോടെ ഇരുന്നതല്ലാതെ അജിത്ത് മറ്റൊന്നും പറഞ്ഞില്ല. ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച സംവിധായകന്‍ എന്നെ വിളിച്ചിട്ട് എന്താണ് സംസാരിച്ചതെന്ന് ചോദിച്ചു. നല്‍കിയ ഉപദേശത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് അജിത്തും ശാലിനിയും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുകയാണെന്നും പറഞ്ഞത്. സത്യത്തില്‍ അന്ന് ഞെട്ടിയത് പോലെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ഞെട്ടിയിട്ടില്ല രമേശ് പറഞ്ഞു.

Top