ഷാര്‍ജയില്‍ പെണ്‍വാണിഭ സംഘങ്ങള്‍ളില്‍ 300 മലയാളി പെണ്‍കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നു; യുവതികളെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് കോടതി

കൊച്ചി: ജോലി വാഗ്ദാനം മുന്നോറോളം പെണ്‍കുട്ടികളെ ഷാര്‍ജയില്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് കൈമാറിയെന്ന് യുവതി. പെണ്‍കുട്ടികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇരയായ യുവതി നല്‍കിയ ഹര്‍ജിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വിദേശ മന്ത്രാലയത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ചതിക്കെണിയില്‍ കുടുങ്ങിക്കിടക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ തിരികെയെത്തിക്കാന്‍ സഹായിക്കണം.

സ്ത്രീകളെ അനധികൃതമായി വിദേശത്തേക്കു കടത്തുന്നില്ലെന്നും ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്നും ഉറപ്പാക്കാന്‍ എയര്‍പോര്‍ട്ട്, സീപോര്‍ട്ട് എമിഗ്രേഷന്‍ വിഭാഗങ്ങള്‍ കര്‍ശന നടപടിയെടുക്കണം. ഇക്കാര്യം ഉറപ്പാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിനും ബന്ധപ്പെട്ട മറ്റു വകുപ്പുകള്‍ക്കും ചുമതലയുണ്ടെന്നു ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പെണ്‍കുട്ടികളെ വിദേശത്തു കൊണ്ടുപോയി പെണ്‍വാണിഭ സംഘത്തിനു കൈമാറിയെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കേണ്ടതും വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് സഹായം എത്തിക്കേണ്ടതും വിദേശകാര്യ മന്ത്രാലയമാണെന്നു കോടതി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശത്തു നടന്ന കുറ്റകൃത്യത്തില്‍ ലോക്കല്‍ പൊലീസിനു തുടരന്വേഷണം സാധിക്കാത്തതിനാല്‍ വിദേശകാര്യ മന്ത്രാലയത്തിന് എന്തു ചെയ്യാനാകുമെന്ന് കോടതി ചോദിച്ചെങ്കിലും വ്യക്തമായ മറുപടി കിട്ടിയില്ല. ഈ സാഹചര്യത്തിലാണു മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി ഹര്‍ജി തീര്‍പ്പാക്കിയത്.തന്നെപ്പോലെ ചതിയില്‍പ്പെട്ടു യുഎഇ യിലെത്തിയ മൂന്നൂറിലേറെപ്പേര്‍ കുടുങ്ങിയിട്ടുണ്ടെന്നും പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്തു ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയാണെന്നും യുവതി ആരോപിച്ചു. തുടര്‍ന്ന്, പല തവണ റിപ്പോര്‍ട്ടുകള്‍ വരുത്തി കോടതി അന്വേഷണ പുരോഗതി പരിശോധിച്ചു. സിബിഐ മുഖേന ഇന്റര്‍പോളുമായി ബന്ധപ്പെടാന്‍ ക്രൈംബ്രാഞ്ചിനെ നിയോഗിച്ചതായി പൊലീസ് വിശദീകരിച്ചു. പിന്നീട് പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് സെയില്‍സ് ഗേള്‍ ജോലിക്ക് പെണ്‍കുട്ടികളെ എത്തിച്ച് വാണിഭ സംഘങ്ങള്‍ക്ക് വില്‍ക്കുന്ന മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top