നൃത്തപരിപാടിയിലേക്കെന്ന പേരില്‍ പെണ്‍കുട്ടികളെ വിദേശത്തെത്തിക്കും; അവിടെ വേശ്യാവൃത്തി ചെയ്യിപ്പിച്ച ബോളിവുഡ് നൃത്തസംവിധായിക അറസ്റ്റില്‍

മുംബൈ: വിദേശത്ത് നൃത്തപരിപാടിയില്‍ പങ്കെടുക്കാനെന്ന പേരില്‍ പെണ്‍കുട്ടികളെ ഇന്ത്യയില്‍ നിന്നും കടത്തി വേശ്യാവൃത്തി ചെയ്യിപ്പിച്ച ബോളിവുഡ് നൃത്തസംവിധായിക അറസ്റ്റില്‍. അന്ധേരിയിലെ ലോഖണ്ഡവാലയില്‍ നൃത്ത ക്ലാസ് നടത്തിയിരുന്ന ആഗ്‌നസ് ഹാമില്‍ട്ടണനെയാണ് മുംബൈ ക്രൈംബ്രാഞ്ചിലെ മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്.
നൃത്ത അധ്യാപികയും കൊറിയോഗ്രഫറുമായ ഇവര്‍ സിനിമകളിലും സ്റ്റേജ് ഷോകളിലും നൃത്തം ചെയ്യിക്കാമെന്ന് വാഗ്ദാനം നല്‍കി ഇവര്‍ പെണ്‍കുട്ടികളെ ആദ്യം വലയില്‍ വീഴ്ത്തും. പിന്നീട് ഇവരെ വിദേശത്തേക്ക് കയറ്റി അയക്കും. അവിടെ ഭീഷണിപ്പെടുത്തി വേശ്യാവൃത്തി ചെയ്യിക്കും. ഇതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറയുന്നു.ബോളിവുഡ് സിനിമകളില്‍ നൃത്തസംവിധാനം നിര്‍വഹിക്കുകയും നൃത്തസംഘത്തിനൊപ്പം പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുള്ള ആഗ്‌നസ് ഏതാനും വര്‍ഷങ്ങളായി സെക്സ്റാക്കറ്റ് നടത്തിവരുകയാണെന്നു അന്വേഷണത്തില്‍ മനസിലായി.

മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പതിവ് സന്ദര്‍ശകയായ ഇവര്‍ മറ്റനേകം രാജ്യങ്ങളിലെ ഇടപാടുകാര്‍ക്ക് ഇന്ത്യന്‍ യുവതികളെ എത്തിച്ചുകൊടുത്തിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇവര്‍ വേശ്യാവൃത്തിക്കായി അയച്ച ഒരാളെ കെനിയന്‍ സര്‍ക്കാര്‍ പുറത്താക്കിയതോടെയാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറം ലോകമറിയുന്നത്. കെനിയയിലെ നല്ല ഹോട്ടലില്‍ ജോലി ഉണ്ടെന്നു പറഞ്ഞു ഹാമില്‍ട്ടന്‍ അയച്ച യുവതിയെയാണ് സര്‍ക്കാര്‍ പുറത്താക്കിയത്. കെനിയയിലേക്കും ദുബായിലേക്കും ബെഹ്റിനിലേക്കും ഒരാളെ കയറ്റിയ അയക്കുന്നതിനു 40000 രൂപയാണ് ഇടനിലക്കാരില്‍ നിന്നും ലഭിക്കുക. മയക്കുമരുന്നു കേസില്‍പെടുത്തി അകത്താക്കുമെന്ന ഭീഷണയെത്തുടര്‍ന്നാണ് യുവതികളെ പീഡിപ്പിക്കുക.

Top