ആരാധകരുടെ മനസ്സ് തകര്‍ന്നു …ഒറ്റ നൃത്തം കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന ഷെറില്‍ വിവാഹിതയാകുന്നു

കൊച്ചി:ഒറ്റ നൃത്തം കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന ഷെറില്‍ വിവാഹിതയാകുന്നു. ജിമിക്കി കമ്മല്‍ എന്ന ഗാനത്തിനാണ് ഷെറിന്‍ ചുവടുവച്ചത്. ഒറ്റ നൃത്തം കൊണ്ട് തന്നെ തെന്നിന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കി. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയാണ് ഷെറില്‍ ജി കടവന്‍. ഓണാഘോഷത്തിന്റെ ഭാഗമായി തന്റെ വിദ്യാര്‍ത്ഥികളോടൊപ്പമാണ് ഷെറില്‍ നൃത്തം ചെയ്തത്. വെളിപാടിന്റെ പുസ്തകത്തിലെ ഒറിജിനല്‍ പാട്ടിനേക്കാള്‍ ആളുകള്‍ കണ്ടത് ഷെറിലിന്റെ ഡാന്‍സായിരുന്നു.sherin_malaya

തമിഴ് യുവാക്കളെയാണ് ഷെറില്‍ കൂടുതല്‍ ആകര്‍ഷിച്ചത്. ഇതോടെ തമിഴ് സൂപ്പര്‍ താരം സൂര്യയുടെ താനാ സേര്‍ന്ത കൂട്ടം എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ഷെറിലിന് അഭിനയിക്കാന്‍ അവസരം ലഭിച്ചു. മലയാളത്തില്‍ ഒരാല്‍ബത്തിലും ഷെറില്‍ അഭിനയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോഴിതാ, ഷെറില്‍ ആരാധകരുടെ മനസ്സ് തകര്‍ന്നിരിക്കുകയാണ്. ഷെറിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. തൊടുപുഴ സ്വദേശി പ്രഫുല്‍ ടോമിയാണ് വരന്‍. തൊടുപുഴ വാഴക്കുളത്തുവെച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. കളമശേരി രാജഗിരി കോളജില്‍ അധ്യാപികയാണ് ഷെറില്‍.

Top