മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണക്കാമെന്ന് കോൺഗ്രസ്.കോൺഗ്രസ് നീക്കം പൊളിക്കാൻ അമിത് ഷാ

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ ഒരുങ്ങുന്നതിനിടെ വമ്പന്‍ ഓഫറുമായി കോണ്‍ഗ്രസ്. ബിജെപിയുടെ സുപ്രധാന സഖ്യ കക്ഷിയായ ശിവസേനയെ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരിക്കുകയാണ്. ബിജെപിയുമായി സഖ്യം വേര്‍പ്പെടുത്തിയാല്‍ ശിവസേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് കോണ്‍ഗ്രസ് നേതാവും സംസ്ഥാന അധ്യക്ഷനുമായി ബാലാ സാഹേബ് തോററ്റ് പറഞ്ഞു.അതേസമയം ശിവസേനയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിഹക്കുന്നതിനുള്ള നീക്കങ്ങളും ബി.ജെ.പി ശക്തമാക്കിയിട്ടുണ്ട്. അമിത് ഷാ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി ആശയവിനിമയം നടത്തി. മുഖ്യമന്ത്രിപദവും മന്ത്രിസഭയില്‍ പകുതി പങ്കാളിത്തവുമാണ് ശിവസേന ആവശ്യപ്പെടുന്നത്.

മഹാരാഷ്ട്രയില്‍ ബിജെപിയുടെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെയും കടുത്ത എതിരാളിയാണ് ബാലാ സാഹേബ് തോററ്റ്. അതേസമയം കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ എന്‍സിപി ശിവസേനയുമായി സഖ്യമുണ്ടാക്കാവില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നും പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് തോന്നുന്നില്ല. ശിവസേന ബിജെപിയുമായുള്ള സഖ്യം വേര്‍പ്പെടുത്താന്‍ ധൈര്യം കാണിക്കണമെന്ന് തോററ്റ് പറഞ്ഞു. തനിക്ക് ഉദ്ധവ് താക്കറെയുമായി ചേരുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ കാത്തിരിക്കുകയാണ്. ശിവസേന ഞങ്ങള്‍ക്കൊപ്പം ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ ഹൈക്കമാന്‍ഡുമായി ഇക്കാര്യം സംസാരിക്കാം. മുഖ്യമന്ത്രി പദം പോലും ശിവസേനയ്ക്ക് നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ബിജെപിയോട് ശിവസേന ആവശ്യപ്പെടുന്നതും ഇത് തന്നെയാണ്.

അതേസമയം എന്‍സിപിയുടെ നിലപാടിനെ പറ്റി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് തോററ്റ് പറഞ്ഞു. അടുത്ത ദിവസം തന്നെ ബാരാമതിയിലെത്തി തോററ്റ് പവാറിനെ കാണുന്നുണ്ട്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സഖ്യം നിര്‍ണായകമാണ്. അതിന് വേണ്ടി കോണ്‍ഗ്രസ് ശ്രമിക്കുമെന്നും നേതാക്കള്‍ പറയുന്നു. നിലവില്‍ പത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസുമായി ചര്‍ച്ചയിലാണെന്ന് നേതാക്കല്‍ പറയുന്നു. തങ്ങള്‍ക്കൊപ്പം ഒമ്പത് വിമതരുണ്ടെന്ന് ശിവസേനയും പറഞ്ഞു.

Top