വമ്പൻ നീക്കവുമായി അമിത് ഷാ!!ശരദ് പവാറിന് രാഷ്ട്രപതി പദവി, എൻസിപിക്ക് കേന്ദ്ര മന്ത്രിസഭയിൽ പ്രാതിനിധ്യം

കൊച്ചി:ഇന്ത്യൻ രാഷ്ട്രീയം അമിത് ഷായിലും മോദിയിലൂടെ ചുരുങ്ങുകയാണ് .കോൺഗ്രസിനും കനത്ത പ്രഹരം നൽകിക്കൊണ്ട് മഹാരാഷ്ട്രയിൽ ബിജെപി ഭരണം അടുക്കുകയാണ് .എന്‍സിപിയെ കൂടെ നിര്‍ത്താനുളള കരുക്കളാണ് ബിജെപി ഇപ്പോള്‍ നീക്കിക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വമ്പന്‍ ഓഫറാണത്രേ ബിജെപി ശരദ് പവാറിന് മുന്നിലേക്ക് വെച്ച് നീട്ടിയിരിക്കുന്നത്.ശിവസേനയെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസും എന്‍സിപിയും ചര്‍ച്ചകള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതിനിടെ എന്‍സിപിയെ അടര്‍ത്തിയെടുക്കാനുളള നീക്കമാണ് ബിജെപി നടത്തുന്നത് എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് രാഷ്ട്രപതി പദവിയാണ് ബിജെപി താലത്തില്‍ വെച്ച് നീട്ടിയിരിക്കുന്നത്.

മാത്രമല്ല കേന്ദ്ര മന്ത്രിസഭയില്‍ അര്‍ഹമായ സ്ഥാനം എന്‍സിപിക്ക് നല്‍കാം എന്നും ബിജെപി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബിജെപിയുടെ വലയില്‍ വീഴാന്‍ ശരദ് പവാര്‍ തയ്യാറല്ല. ബിജെപിയെ പിന്തുണയ്ക്കുക എന്ന ചോദ്യമേ ഉദിക്കുന്നില്ല എന്നാണ് കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി ശരദ് പവാര്‍ പ്രതികരിച്ചത്.

ശരദ് പവാറിനെയും എന്‍സിപിയേയും സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നത് തങ്ങള്‍ അറിയുന്നുണ്ട് എന്നാണ് ശിവസേന വൃത്തങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. എന്‍സിപിയും കോണ്‍ഗ്രസും ഇതുവരെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് തീരുമാനമെടുക്കാത്തത് ശിവസേനയെ കുഴയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ശരദ് പവാറും സോണിയയും ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ വേണം എന്നാണ് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും നിലപാട്. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ പിന്‍പറ്റുന്ന ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയാല്‍ മഹാരാഷ്ട്രയ്ക്ക് പുറത്ത് അത് പാര്‍ട്ടിയെ തിരിച്ചടിക്കും എന്നാണ് കോണ്‍ഗ്രസ് ഭയക്കുന്നത്. പ്രത്യേകിച്ച് ന്യൂനപക്ഷ വോട്ടുകളെ കുറിച്ചാണ് കോണ്‍ഗ്രസിന്റെ ആശങ്ക.കേരളത്തില്‍ നിന്നുളള നേതാക്കള്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ശിവസേനയെ പിന്തുണയക്കാന്‍ നീക്കം നടത്തുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ശിവസേനയ്ക്ക് പിന്തുണയാവാം എന്നതാണ് എന്‍സിപിയുടെ നിലപാട്. അതേസമയം ശിവസേനയെ കുറിച്ച് ശരദ് പവാര്‍ കഴിഞ്ഞ ദിവസം ദില്ലിയില്‍ നടത്തിയ പ്രതികരണം ആശയക്കുഴപ്പമേറ്റുന്നതാണ്.

ശിവസേനയ്ക്കും ബിജെപിക്കും അവരുടെ വഴിയെന്നും എന്‍സിപിക്കും കോണ്‍ഗ്രസിനും തങ്ങളുടെ വഴി എന്നുമാണ് ശരദ് പവാര്‍ പ്രതികരിച്ചത്. അതിനിടെ ശിവസേനയെ അനുനയിപ്പിക്കാനും ബിജെപി ശ്രമം നടത്തുന്നുണ്ട്. കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല കഴിഞ്ഞ ദിവസം 3:2 എന്ന സമവായ ഫോര്‍മുല മുന്നോട്ട് വെച്ചിരുന്നു. 3 വര്‍ഷം ബിജെപിക്കും 2 വര്‍ഷം ശിവസേനയ്ക്കും മുഖ്യമന്ത്രി സ്ഥാനം എന്നതാണ് ഫോര്‍മുല. സമവായത്തിന് ശ്രമം ഇതേക്കുറിച്ച് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് ഒപ്പം തന്നെ ബിജെപി സര്‍ക്കാരുണ്ടാക്കും എന്നാണ് അമിത് ഷാ തന്നോട് പറഞ്ഞിട്ടുളളതെന്നും രാംദാസ് അത്തെവാല വെളിപ്പെടുത്തുകയുണ്ടായി. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കണം എന്നതാണ് ബിജെപിയുടെ ആവശ്യം. അത് അംഗീകരിച്ചാല്‍ അടച്ചിട്ട വാതിലുകള്‍ തുറക്കാന്‍ ശിവസേന തയ്യാറാണെന്നും സൂചനയുണ്ട്.

288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 105 എംഎല്‍എമാരാണ് ബിജെപിക്കുളളത്. സഖ്യകക്ഷിയായിരുന്ന ശിവസേനയ്ക്ക് 56 എംഎല്‍എമാരും. ശിവസേന ഒപ്പം ചേര്‍ന്നിരുന്നുവെങ്കില്‍ 161 എംഎല്‍എമാരുടെ പിന്തുണയില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാമായിരുന്നു. 56 എംഎല്‍എമാരുളള ശിവസേനയ്ക്ക് സര്‍ക്കാര്‍ ഉണ്ടാക്കണമെങ്കില്‍ എന്‍സിപിയുടേയും കോണ്‍ഗ്രസിന്റെയും പിന്തുണ ലഭിക്കണം.മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല.

സഖ്യകക്ഷിയായ ശിവസേന പാലം വലിച്ചതാണ് ബിജെപിക്ക് വിനയായത്. നിലവില്‍ രാഷ്ട്രപതി ഭരണത്തിന്‍ കീഴിലാണ് മഹാരാഷ്ട്ര. ഇതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് പുതിയ വഴികള്‍ തേടുകയാണ് ബിജെപി.ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ഒരു വശത്തും ബിജെപി തനിച്ച് മറുവശത്തുമാണുളളത്. എന്‍സിപിയെ കൂടെ നിര്‍ത്താനുളള കരുക്കളാണ് ബിജെപി ഇപ്പോള്‍ നീക്കിക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വമ്പന്‍ ഓഫറാണത്രേ ബിജെപി ശരദ് പവാറിന് മുന്നിലേക്ക് വെച്ച് നീട്ടിയിരിക്കുന്നത്.

Top